വി​ദേ​ശനാ​ണ്യശേ​ഖ​രം റി​ക്കാ​ർ​ഡി​ൽ
Saturday, November 14, 2020 11:46 PM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ദേ​​​​ശ​​നാ​​​​ണ്യ ശേ​​​​ഖ​​​​രം വീ​​​​ണ്ടും റി​​​​ക്കാ​​​​ർ​​​​ഡ് പു​​​​തു​​​​ക്കി. ന​​​​വം​​​​ബ​​​​ർ 6ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ഴ്ച​​​​യി​​​​ൽ 777.9 കോ​​​​ടി ഡോ​​​​ള​​​​ർ അ​​​​ധി​​​​ക​​​​മാ​​​​യെ​​​​ത്തി​​​​യോ​​​​ടെ ശേ​​​​ഖ​​​​രം 56,849.4 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. ഒ​​​​ക്ടോ​​​​ബ​​​​ർ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ഴ്ച​​​​യി​​​​ൽ 56,071.5 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്നു ശേ​​​​ഖ​​​​ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.


വി​​​​ദേ​​​​ശ ക​​​​റ​​​​ൻ​​​​സി ആ​​​​സ്തി​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് വി​​​​ദേ​​​​ശ നാ​​​​ണ്യ​​​ശേ​​​​ഖ​​​​ര​​​​ത്തി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. മു​​​​ൻ ആ​​​​ഴ്ച​​​​യി​​​ലി​​​ടി​​​​ഞ്ഞ, രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ്വ​​​​ർ​​​​ണ​​​ശേ​​​​ഖ​​​​രം ന​​​​വം​​​​ബ​​​​ർ ആ​​​​റി​​​​ന് അ​​​​വ​​​​സാ​​​​നി​​​​ച്ച ആ​​​​ഴ്ച​​​​യി​​​​ൽ 132.8 കോ​​​​ടി ഡോ​​​​ള​​​​ർ വ​​​​ർ​​​​ധി​​​​ച്ച് 3758.7 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.