നിക്ഷേപ സമാഹരണം പൂർത്തിയാക്കി റിലയൻസ് റീട്ടെയ്ൽ
Thursday, November 19, 2020 11:31 PM IST
മുംബൈ: റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്സ് ലിമിറ്റഡിലെ(ആർആർവിഎൽ) നിക്ഷേപസമാഹരണം പൂർത്തിയാക്കിയതായി കന്പനി. ആർആർവിഎലിലെ 10 ശതമാനം ഓഹരികൾ വിറ്റ് 47,265 കോടി രൂപയാണ് കന്പനി സമാഹരിച്ചത്.
സിൽവർ ലേക്സ്, കെകെആർ, ജിഐസി, ടിപിജി, ജനറൽ അറ്റ്ലാന്റിക്, മുബാദല, എഡിഐഎ, പിഐഎഫ് എന്നീ വിദേശ കന്പനികളാണ് റിലയൻസിൽ ഓഹരിപങ്കാളിത്തം നേടിയത്. നിക്ഷേപം നടത്തിയ കന്പനികളുമായി യോജിച്ചു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആർആർവിഎൽ ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു.