യുഎസ് ക​ന്പ​നി​കൾക്ക് ഡി​ജി​റ്റ​ൽ സേവന നി​കു​തി: മ​റു​പ​ണി​യു​മാ​യി അ​മേ​രി​ക്ക
യുഎസ് ക​ന്പ​നി​കൾക്ക് ഡി​ജി​റ്റ​ൽ സേവന നി​കു​തി: മ​റു​പ​ണി​യു​മാ​യി അ​മേ​രി​ക്ക
Friday, November 20, 2020 10:44 PM IST
മും​​​​ബൈ: വി​​​​ദേ​​​​ശ ടെ​​​​ക് ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന നി​​​​കു​​​​തി ഈ​​​​ടാ​​​​ക്കാ​​​​നു​​​​ള്ള, ഇ​​​​ന്ത്യ​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക രം​​​​ഗ​​​​ത്ത്. ഗൂ​​​​ഗി​​​​ൾ, ഫേ​​​​സ്ബു​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​​നി​​​ന്നു ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന നി​​​​കു​​​​തി ഈ​​​​ടാ​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് പി​​​​ഴച്ചുങ്ക​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ യു​​​​എ​​​​സ് വാ​​​​ണി​​ജ്യ വി​​​​ഭാ​​​​ഗം പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രിക്കു​​​​ന്ന​​​​താ​​​യാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

ഇ​​​​ന്ത്യ, ഓ​​​​സ്ട്രി​​​​യ, ഇ​​​​റ്റ​​​​ലി എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ൽ നി​​കു​​​​തി ഈ​​​​ടാ​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് യു​​​​എ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് ഉ​​​​ട​​​​ൻ യു​​​​എ​​​​സ് വാ​​​​ണിജ്യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു മു​​​​ന്പാ​​​​കെ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തു പ​​​​ഠി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​കും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ബ്ര​​​​സീ​​​​ൽ, ചെ​​​​ക് റി​​​​പ്പബ്ലിക്, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, സ്പെ​​​​യി​​​​ൻ, തുർ​​​​ക്കി, യു​​​​കെ, യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ടെ​​​​ക് ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​ക്ക് ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന നി​​​​കു​​​​തി ഈ​​​​ടാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ്. സ്പെ​​​​യി​​​​നും ചെ​​​​ക്ക് റി​​​​പ്പബ്ലി​​​​ക്കും ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന നി​​​​കു​​​​തി ഈ​​​​ടാ​​​​ക്കും.


ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​ക്കു ഫ്രാ​​​​ൻ​​​​സ് ഡി​​​​ജി​​​​റ്റ​​​​ൽ നി​​​​കു​​​​തി ചു​​​​മ​​​​ത്തി​​​​യ​​​​തി​​​​നേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഫ്ര​​​​ഞ്ച് വൈ​​​​ൻ, ചീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് യു​​​​എ​​​​സ്, പി​​​​ഴ​​​​ച്ചു​​​​ങ്കം ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ പി​​​​ന്നീ​​​​ട് ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും പ്ര​​​​ത്യേ​​​ക ക​​​​രാ​​​​റി​​​​ലൂ​​​​ടെ ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി പി​​​​ഴ​​​​ച്ചു​​​​ങ്ക​​​​വും ഡി​​​​ജി​​​​റ്റ​​​​ൽ സേ​​​​വ​​​​ന നി​​​​കു​​​​തി​​​​യും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം ഈ ​​​​ക​​​​രാ​​​​റി​​​​ന്‍റെ കാ​​​​ല​​​​വ​​​​ധി ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ടെ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ 2021 മു​​​​ത​​​​ൽ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും നി​​​​കു​​​​തി ചു​​​​മ​​​​ത്ത​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ഡി​​​ജി​​​റ്റ​​​ൽ നി​​​കു​​​തി വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ ഐ​​ക്യ​​​​രാ​​ഷ്‌​​ട്ര സം​​​​ഘ​​​​ട​​​​ന​​​​യും ശ്ര​​​​മി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.