കു​ര്യ​ന്‍​സ് ഒ​പ്റ്റി​ക്ക​ല്‍​സി​ന്‍റെ ശ​താ​ബ്ദി ആ​ച​രി​ച്ചു
Monday, November 30, 2020 11:44 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ണ്ണ​​​ട വി​​​ല്‍​പ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ കു​​​ര്യ​​​ന്‍​സ് ഒ​​​പ്റ്റി​​​ക്ക​​​ല്‍​സി​​​ന്‍റെ 100-ാം വാ​​​ര്‍​ഷി​​​കാ​​​ച​​​ര​​​ണം ന​​​ട​​​ന്നു. ബാ​​​ന​​​ര്‍​ജി റോ​​​ഡി​​​ലെ കു​​​ര്യ​​​ന്‍​സ് ട​​​വ​​​റി​​​ല്‍ ന​​​ട​​​ന്ന ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കു​​​ര്യ​​​ന്‍​സ് ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള ന​​​യ​​​നം ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​യി​​​ലെ 18-മ​​​ത്തെ വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ല്‍ മു​​​ള​​​വു​​​കാ​​​ട് സ്വ​​​ദേ​​​ശി സോ​​​മ​​​ല​​​ത​​​യ്ക്ക് ഹൈ​​​ബി ഈ​​​ഡ​​​ന്‍ കൈ​​​മാ​​​റി. ഇ​​​വ​​​രു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മൂ​​​ന്നു സെ​​ന്‍റ് സ്ഥ​​​ല​​​ത്ത് 8.5 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വി​​​ലാ​​​ണ് വീ​​​ട് നി​​​ര്‍​മി​​​ച്ച​​​ത്.


1920-ല്‍ ​​​സി.​​​കെ. കു​​​ര്യ​​​ന്‍ തു​​​ട​​​ക്ക​​​മി​​​ട്ട ക​​​ണ്ണ​​​ട ബി​​​സി​​​ന​​​സ് 100-ാം വ​​​ര്‍​ഷം പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ കു​​​ര്യ​​​ന്‍​സ് ഒ​​​പ്റ്റി​​​ക്ക​​​ല്‍​സി​​​ന് മൊ​​​ത്തം 25 ശാ​​​ഖ​​​ക​​​ളു​​​ണ്ട്. ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ ജി​​​മ്മി പോ​​​ള്‍, ജോ​​​ജി പോ​​​ള്‍, ജോ​​​ണി പോ​​​ള്‍, ലി​​​ജോ ഗ്രീ​​​ഗ​​​റി, ജോ​​​ജു ജോ​​​ണി എ​​ന്നി​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.