ഛന്ദ കൊച്ചാറിന്‍റെ ഹർജി സുപ്രീംകോടതി തള്ളി
Tuesday, December 1, 2020 10:27 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​സി​ഐ​സി​ഐ ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ സ്ഥാ​ന​ത്തു നീ​ക്കി​യ​തി​നെ​തി​രേ ഛന്ദ ​കൊ​ച്ചാ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. രാ​ജി​വ​ച്ച​തി​നു ശേ​ഷ​മാ​ണ് ബാ​ങ്ക് അ​വ​രെ പു​റ​ത്താ​ക്കി​യ​തെ​ന്നു നി​രീ​ക്ഷി​ച്ച ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ൻ ത​യാ​റാ​യി​ല്ല.


മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു ഛന്ദ ​കൊ​ച്ചാ​റി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ഹ്ത​ഗി വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അ​ത് പ​രി​ഗ​ണി​ച്ചി​ല്ല. കൊ​ച്ചാ​ർ ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തെ ബോം​ബെ ഹൈ​ക്കോ​ട​തി​യും ത​ള്ളി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.