ഐ​ഒ​സി​യു​ടെ 100 ഒ​ക്‌​ടേ​ന്‍ പെ​ട്രോ​ള്‍ വി​പ​ണി​യി​ല്‍
Wednesday, December 2, 2020 10:43 PM IST
കൊ​​​ച്ചി: ലോ​​​കോ​​​ത്ത​​​ര പ്രീ​​​മി​​​യം ഗ്രേ​​​ഡ് പെ​​​ട്രോ​​​ള്‍, 100 ഒ​​​ക്‌​​​ടേ​​​ന്‍ രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു. എ​​​ക്‌​​​സ്പി 100 എ​​​ന്ന ബ്രാ​​​ന്‍​ഡി​​​ലു​​​ള്ള പു​​​തി​​​യ പ്രീ​​​മി​​​യം പെ​​​ട്രോ​​​ള്‍ കേ​​​ന്ദ്ര എ​​​ണ്ണ, പ്ര​​​കൃ​​​തി വാ​​​ത​​​ക, സ്റ്റീ​​​ല്‍ മ​​​ന്ത്രി ധ​​​ര്‍​മേ​​​ന്ദ്ര പ്ര​​​ധാ​​​നാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ന്ത്യ​​​ന്‍ ശാ​​​സ്ത്ര​​​ജ്ഞ​​​​ര്‍ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​താ​​​ണ് പു​​​തി​​​യ പെ​​​ട്രോ​​​ള്‍. ആ​​​ത്മ​​​നി​​​ര്‍​ഭ​​​ര്‍ ഭാ​​​ര​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​​ന്നം. ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ള്‍​ക്കും മോ​​​ട്ടോ​​​ര്‍ ബൈ​​​ക്കു​​​ക​​​ള്‍​ക്കും വേ​​​ണ്ടി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത എ​​​ക്‌​​​സ്പി 100 അ​​​ള്‍​ട്രാ പ്രീ​​​മി​​​യം ഉത്പ​​​ന്ന​​​മാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ശ്രീ​​​കാ​​​ന്ത് മാ​​​ധ​​​വ് വൈ​​​ദ്യ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.