ഫാ​​സ്ടാ​​ഗ്:​​ ടോ​​ൾ പി​​രി​​വി​ൽ 201 കോ​​ടി​​യു​​ടെ വ​​ർ​​ധ​​ന
Wednesday, January 6, 2021 1:13 AM IST
മും​​ബൈ: ഡി​​സം​​ബ​​ർ മാ​​സ​​ത്തെ, ഫാ​​സ്ടാ​​ഗി​​ലൂ​​ടെ​​യു​​ള്ള ടോ​​ൾ പി​​രി​​വി​​ൽ 2303.79 കോ​​ടി രൂ​​പ ല​​ഭി​​ച്ച​​താ​​യി ദേ​​ശീ​​യ പാ​​ത അ​​തോ​​റി​​റ്റി(​​എ​​ൻ​​എ​​ച്ച് എ​എെ) അ​​റി​​യി​​ച്ചു. ന​​വം​​ബ​​ർ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 201 കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണു​​ള്ള​​ത്. ന​​വം​​ബ​​റി​​ൽ 2102 കോ​​ടി രൂ​​പ​​യാ​​ണ് ടോ​​ൾ പി​​രി​​വി​​ലൂ​​ടെ ല​​ഭി​​ച്ച​​ത്. ഫെ​​ബ്രു​​വ​​രി 15 മു​​ത​​ൽ ദേ​​ശീ​​യ പാ​​ത​​ക​​ളി​​ലെ ടോ​​ൾ പി​​രി​​വ് ഫാ​​സ്ടാ​​ഗി​​ലൂ​​ടെ മാ​​ത്ര​​മാ​​ക്കു​​മെ​​ന്ന് നേ​​ര​​ത്തെ എ​​ൻ​​എ​​ച്ച് എ ​​എെ അ​​റി​​യി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.