കോ​വി​ഡ് ഭീ​ഷ​ണി​യി​ല്‍ തി​രി​ച്ചു​വ​ന്ന പ്ര​വാ​സി​ക​ൾ മ​ത്സ്യ-​മാം​സ റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല തു​റ​ന്നു
കോ​വി​ഡ് ഭീ​ഷ​ണി​യി​ല്‍ തി​രി​ച്ചു​വ​ന്ന  പ്ര​വാ​സി​ക​ൾ മ​ത്സ്യ-​മാം​സ  റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല തു​റ​ന്നു
Friday, January 8, 2021 11:01 PM IST
കൊ​ച്ചി: കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് തി​രി​ച്ചു വ​ന്ന ഗ​ള്‍​ഫ് മ​ല​യാ​ളി​ക​ള്‍ സം​ഘ​ടി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം മ​ത്സ്യ-​മാം​സ സ്റ്റോ​റു​ക​ളു​ടെ ശൃം​ഖ​ല​യ്ക്ക് തു​ട​ക്ക​മി​ട്ടു. ബ​ഹ്‌​റി​ന്‍ മു​ത​ല്‍ യു​എ​ഇ​വ​രെ​യു​ള്ള ആ​റു ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന മു​പ്പ​ത് മ​ല​യാ​ളി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യെ അ​വ​സ​ര​മാ​ക്കി കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

ദി​ല്‍​മാ​ര്‍​ട്ട് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഇ​വ​രു​ടെ സം​രം​ഭം മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ട​യ്ക്ക​ല്‍, തൃ​ശൂ​രി​ലെ ചാ​ല​ക്കു​ടി, പ​ത്ത​നം​തി​ട്ട​യി​ലെ തു​മ്പ​മ​ണ്‍, കൊ​ല്ലം കു​ണ്ട​റ, തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​റു​ക​ള്‍ തു​റ​ന്നു ക​ഴി​ഞ്ഞു. മൂ​ന്നു മാ​സ​ത്തി​ന​കം 15 സ്റ്റോ​റു​ക​ള്‍ കൂ​ടി തു​റ​ക്കു​മെ​ന്ന് സ്ഥാ​പ​ക ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സി​റി​ല്‍ ആ​ന്‍റ​ണി​യും അ​നി​ല്‍ കെ. ​പ്ര​സാ​ദും പ​റ​ഞ്ഞു. ഒ​രു വ​ര്‍​ഷ​ത്തി​ന​കം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 40 സ്റ്റോ​റു​ക​ള്‍ തു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ww w.dilmart.in എ​ന്ന ഇ-​കോ​മേ​ഴ്‌​സ് സൈ​റ്റി​ലൂ​ടെ സ്റ്റോ​റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഓ​ണ്‍​ലൈ​ന്‍ ഡെ​ലി​വ​റി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.