സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മൂ​ന്നാംപാ​ദ പ്ര​വ​ർ​ത്ത​ന​ഫ​ലം പ്ര​ഖ്യാ​പി​ച്ചു
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മൂ​ന്നാംപാ​ദ  പ്ര​വ​ർ​ത്ത​ന​ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Thursday, January 21, 2021 10:16 PM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് 2020-2021 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 91.62 കോ​​​ടി രൂ​​​പ ന​​​ഷ്ടം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​തേ​​​സ​​​മ​​​യം 90.54 കോ​​​ടി ലാ​​​ഭം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 377 കോ​​​ടി​​​യാ​​​ണ്. ഒ​​​മ്പ​​​തു​​​മാ​​​സ കാ​​​ല​​​യ​​​ള​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 1195 കോ​​​ടി രൂ​​​പ​​​യും. ഇ​​​തു ക​​​ഴി​​​ഞ്ഞ സാ​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 1112 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. അ​​​റ്റ​​​പ​​​ലി​​​ശ മാ​​​ർ​​​ജി​​​ൻ വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2.65 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 2.74 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. പ​​​ലി​​​ശ​​യേ​​​ത​​​ര വ​​​രു​​​മാ​​​നം 23 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യോ​​​ടെ 270 കോ​​​ടി​​​യാ​​​യി.

മൊ​​​ത്ത നി​​​ഷ്ക്രി​​​യാ​​​സ്തി 4.96 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു 4.90 ആ​​​യി കു​​​റ​​​ഞ്ഞു. അ​​​റ്റ നി​​​ഷ്ക്രി​​​യാ​​​സ്തി 3.44 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു 2.12 ശ​​​ത​​​മാ​​​ന​​​മാ​​​യി. നി​​​ഷ്ക്രി​​​യാ​​​സ്തി​​​ക്കു​​​ള്ള നീ​​​ക്കി​​​യി​​​രി​​​പ്പ് അ​​​നു​​​പാ​​​തം 50.37 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നും 72.03 ശ​​​ത​​​മാ​​​ന​​​മാ​​​യി മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി. കൂ​​​ടാ​​​തെ കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബാ​​​ങ്ക് 275.74 കോ​​​ടി രൂ​​​പ നീ​​​ക്കി​​​യി​​​രി​​​പ്പ് വ​​​ച്ചി​​​ട്ടു​​​ണ്ട്.

സി​​​എ​​​എ​​​സ്എ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​പാ​​​തം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 25.24 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 27.93 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. സി​​​എ​​​എ​​​സ്എ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ ഒ​​​മ്പ​​​തു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. എ​​​ൻ​​​ആ​​​ർ​​​ഐ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ അ​​​നു​​​പാ​​​തം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 27.22 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു 30.96 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു. നി​​​ക്ഷേ​​​പ​​​വ​​​ർ​​​ധ​​​ന 12 ശ​​​ത​​​മാ​​​നം.


നി​​​ഷ്ക്രി​​​യാ​​​സ്തി​​​ക്കു​​​ള്ള നീ​​​ക്കി​​​യി​​​രി​​​പ്പ് അ​​​നു​​​പാ​​​തം 72.03 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ നേ​​​ട്ട​​​മാ​​​ണെ​​​ന്ന് ബാ​​​ങ്ക് എം​​​ഡി ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു. കോ​​​വി​​​ഡ് വ്യാ​​​പ​​​നം മൂ​​​ലം സാ​​​മ്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യ സ​​​മ്മ​​​ർ​​​ദ​​ത്തി​​​നാ​​​ൽ ബാ​​​ങ്കി​​​നു വേ​​​ണ്ടി​​​വ​​​ന്ന നി​​​ഷ്ക്രി​​​യാ​​​സ്തി​​​ക്കു​​​ള്ള അ​​​ധി​​​ക നീ​​​ക്കി​​​യി​​​രി​​​പ്പ് മൂ​​​ല​​​മാ​​​ണ് ഈ ​​​പാ​​​ദ​​​ത്തി​​​ൽ ന​​​ഷ്ടം രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്നും മു​​​ര​​​ളി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

കൂ​​​ടാ​​​തെ, കോ​​​ർ​​​പ​​​റേ​​​റ്റ് വാ​​​യ്പാ ഇ​​​ന​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​വ​​​ഴി കോ​​​ർ​​​പ​​​റേ​​​റ്റ് വാ​​​യ്പാ അ​​​നു​​​പാ​​​തം മൊ​​​ത്തം വാ​​​യ്പ​​​യു​​​ടെ 24 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തു 30 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​താ അ​​​നു​​​പാ​​​തം 14.47 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ മൂ​​​ന്നാം പാ​​​ദ അ​​​ന്ത്യ​​​ത്തി​​​ൽ ഇ​​​ത് 12.02 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.