കൊ​ച്ചി​യി​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സ്മാ​ര്‍​ട്ട് സി​റ്റി വ​രു​ന്നു
കൊ​ച്ചി​യി​ല്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍  സ്മാ​ര്‍​ട്ട് സി​റ്റി വ​രു​ന്നു
Sunday, January 24, 2021 12:11 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​ഥ​​​മ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ സ്മാ​​​ര്‍​ട്ട് സി​​​റ്റി കൊ​​​ച്ചി​​​യി​​​ല്‍ വ​​​രു​​​ന്നു.1200 കോ​​​ടി രൂ​​​പ മു​​​ത​​​ല്‍മു​​​ട​​​ക്കി​​​ല്‍ ദു​​​ബാ​​​യ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ബ്രി​​​ക്സ്റ്റ​​​ണ്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഗ്രൂ​​​പ്പാ​​​ണ് കൊ​​​ച്ചി​​​യി​​​ല്‍ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ സ്മാ​​​ര്‍​ട്ട് സി​​​റ്റി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ടെ​​​ര്‍​മി​​​ന​​​ല്‍ റോ​​​ഡി​​​നു സ​​​മീ​​​പം 30 ഏ​​​ക്ക​​​റോ​​​ളം സ്ഥ​​​ല​​​ത്ത് 20 ല​​​ക്ഷം ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​​ണ​​ത്തി​​ലാ​​ണ് ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ സ്മാ​​​ര്‍​ട്ട് സി​​​റ്റി നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്ന​​​ര ല​​​ക്ഷ​​​ത്തോ​​​ളം തൊ​​​ഴി​​​ലവ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കാ​​​ന്‍ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ബ്രി​​​ക്സ്റ്റ​​​ണ്‍ ഗ്രൂ​​​പ്പ് ഇ​​​ന്‍റ​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​നും ദു​​​ബാ​​​യ് രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​വു​​​മാ​​​യ ഷെ​​​യ്ക്ക് ജു​​​മ ബി​​​ന്‍ സാ​​​യി​​​ദ് അ​​​ല്‍ മ​​​ക്തും പ​​​ത്ര​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.


ബ്രി​​​ക്‌​​​സ് സ്മാ​​​ര്‍​ട്ട് മാ​​​ള്‍, ബ്രി​​​ക്‌​​​സ് ബി​​​സി​​​ന​​​സ് സെ​​​ന്‍റ​​​ര്‍, ബ്രി​​​ക്‌​​​സ് ക​​​ണ്‍​വ​​ന്‍​ഷ​​​ന്‍ സെ​​ന്‍റ​​​ര്‍, ബ്രി​​​ക്‌​​​സ് സ്മാ​​​ര്‍​ട്ട്‌​​വെ​​​യ​​​ര്‍ ഹൗ​​​സ്, ബ്രി​​​ക്‌​​​സ് അ​​​ക്കാ​​​ഡ​​​മി എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ സ്മാ​​​ര്‍​ട്ട് സി​​​റ്റി​​​യി​​​ല്‍ വ​​​രു​​​ന്ന​​​ത്. ആ​​​ധു​​​നി​​​ക ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ടെ​​​ക്‌​​​നോ​​​ള​​​ജി​​​ക​​​ളും അ​​​ര്‍​ബ​​​ന്‍ ഷോ​​​പ്പിം​​​ഗും കൈ​​​കോ​​​ര്‍​ക്കു​​​ന്ന ഈ ​​​ആ​​​ഢം​​​ബ​​​ര ലോ​​​കം നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ല്‍ ര​​​ണ്ട​​​ര വ​​​ര്‍​ഷംകൊ​​​ണ്ട് നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ഞ്ച് പ്ര​​​ധാ​​​ന സെ​​​ക്ട​​​റു​​​ക​​​ളും 14 ബി​​​സി​​​ന​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ബ്രി​​​ക്സ്റ്റ​​​ണ്‍ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ സ്മാ​​​ര്‍​ട്ട് സി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി. സി​​​റാ​​​ജ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.