കേ​ര​ള ബാ​ങ്ക് 42,594 ക​ർ​ഷ​ക​ർ​ക്ക് വാ​യ്പ അ​നു​വ​ദി​ച്ചു
കേ​ര​ള ബാ​ങ്ക്  42,594 ക​ർ​ഷ​ക​ർ​ക്ക്  വാ​യ്പ അ​നു​വ​ദി​ച്ചു
Tuesday, January 26, 2021 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​സാ​​​ൻ മി​​​ത്ര വാ​​​യ്പ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 2020 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ 42,594 ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി കേ​​​ര​​​ള ബാ​​​ങ്ക് 803.91 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച ആ​​​ദ്യ​​​ഘ​​​ട്ട 100 ദി​​​ന ക​​​ർ​​​മ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 3834 സം​​​രം​​​ഭ​​​ക​​​ത്വ വാ​​​യ്പ​​​ക​​​ളി​​​ലൂ​​​ടെ 10,453 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും കേ​​​ര​​​ള​​​ബാ​​​ങ്ക് സൃ​​​ഷ്ടി​​​ച്ചു. ര​​​ണ്ടാം നൂ​​​റ് ദി​​​ന ക​​​ർ​​​മ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 10,000 പേ​​​ർ​​​ക്കുകൂ​​​ടി തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.


2019 ന​​​വം​​​ബ​​​ർ 29 മു​​​ത​​​ൽ 2020 സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ മാ​​​ത്രം 4181.25 കോ​​​ടി രൂ​​​പ​​​യു​​​ടെ ഹ്ര​​​സ്വ​​​കാ​​​ല വാ​​​യ്പ​​​യാ​​​ണ് കാ​​​ർ​​​ഷി​​​ക അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി വി​​​വ​​​ധ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ദീ​​​ർ​​​ഘ​​​കാ​​​ല കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​യി​​​ന​​​ത്തി​​​ൽ 16 കോ​​​ടി​​​യും വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.