ഇറ്റലി ഫേസ്ബുക്കിന് 70 ലക്ഷം യൂറോ പിഴചുമത്തി
ഇറ്റലി ഫേസ്ബുക്കിന്  70 ലക്ഷം യൂറോ പിഴചുമത്തി
Thursday, February 18, 2021 12:51 AM IST
റോം: ​​​ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​ന്നു കൃ​​​ത്യ​​​മാ​​​യി അ​​​റി​​​യി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മാ​​​യ ഫേ​​​സ്ബു​​​ക്കി​​​ന് ഇ​​​റ്റ​​​ലി 70 ല​​​ക്ഷം യൂ​​​റോ (84.5 ല​​​ക്ഷം ഡോ​​​ള​​​ര്‍) പി​​​ഴ ചു​​​മ​​​ത്തി.

ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​രം ചോ​​​ർ​​​ത്തു​​​ന്ന വി​​​വ​​​രം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്ന് ഇ​​​റ്റാ​​​ലി​​​യ​​​ൻ റെ​​​ഗു​​​ലേ​​​റ്റ​​​റാ​​​യ എ​​​ജി​​​സി​​​എം പ​​​റ​​​ഞ്ഞു. വ​​​ഴി​​​വി​​​ട്ട വ്യാ​​​പാ​​​രം ന​​​ട​​​ത്തി​​​യെ​​​ന്നു കാ​​​ട്ടി 2018ൽ ​​​ഫേ​​​സ്ബു​​​ക്കി​​​ന് 50 ല​​​ക്ഷം യൂ​​​റോ പി​​​ഴ ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ജി​​​സി​​​എ​​​മ്മി​​​ന്‍റെ മു​​​ന്‍കാ​​​ല ഉ​​​ത്ത​​​ര​​​വ് അ​​​വ​​​ഗ​​​ണി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് പി​​​ഴ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.