പു​ത്ത​ൻ സ​വാ​രി​ക്ക് പു​തു​പു​ത്ത​ൻ സ​ഫാ​രി
പു​ത്ത​ൻ സ​വാ​രി​ക്ക് പു​തു​പു​ത്ത​ൻ സ​ഫാ​രി
Saturday, February 20, 2021 12:20 AM IST
ടാ​​റ്റാ സ​​ഫാ​​രി....​​വ​​ർ​​ഷ​​ങ്ങ​​ളു​​ടെ ഇ​​ട​​വേ​​ള​​യ്ക്കു ശേ​​ഷം ഇ​​ന്ത്യ​​ൻ വാ​​ഹ​​ന​​വി​​പ​​ണി​​യി​​ൽ വീ​​ണ്ടും സ​​ജീ​​വ​​മാ​​വു​​ക​​യാ​​ണ് ആ ​​പേ​​ര്. കാ​​ഴ്ച​​യി​​ലെ പൗ​​രു​​ഷ​​വും പ്രൗ​​ഢി​​യും ​കൊ​​ണ്ട് വി​​ല​​സി​​യി​​രു​​ന്ന പ​​ഴ​​യ സ​​ഫാ​​രി​​യു​​ടെ പ്ര​​താ​​പം അ​​ങ്ങ​​നെ​​യ​​ങ്ങ് വി​​സ്മൃ​​തി​ പു​​ൽ​​കാ​​തി​​രി​​ക്കാ​​നാ​​വാം ഹാ​​രി​​യ​​റി​​ന്‍റെ പ​രി​ഷ്ക​രി​ച്ച 6-7 സീ​​റ്റ​​ർ മോ​​ഡ​​ലി​​ന് ടാ​​റ്റാ വീ​​ണ്ടും ആ ​​പ​​ഴ​​യ പേ​​ര് ന​​ൽ​​കി​​യ​​ത്. പു​ത്ത​ൻ സ​ഫാ​രി​ എ​സ്‌​യു​വിയു​ടെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ...

പ​​ഴ​​യ സ​​ഫാ​​രി​​യു​​ടെ പേ​​ര​​ല്ലാ​​തെ മ​​റ്റൊ​​ന്നും പു​​തി​​യ സ​​ഫാ​​രി​​യി​​ലി​​ല്ലെ​​ന്നു പ​​റ​​യേ​​ണ്ടി​​വ​​രും. പു​​ത്തൻ സ​​ഫാ​​രി രൂ​​പ​​ത്തി​​ലും ഭാ​​വ​​ത്തി​​ലും 5 സീ​​റ്റ​​ർ ഹാ​​രി​​യ​​റി​​ന്‍റെ പി​​ൻ​​ഗാ​​മി​​ത​​ന്നെ​യാ​ണ്. ടാ​​റ്റ​​യു​​ടെ ‘ഇം​​പാ​​ക്ട് 2.0 ഡി​​സൈ​​ൻ’ ആ​​ണ് ഇതിൽ ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മു​​ൻ വ​​ശ​​ത്തെ സി​​ൽ​​വ​​ർ ഗ്രി​​ല്ലും ഹെ​​ഡ്‌​ലാ​ന്പി​​ന് ചു​​റ്റു​​മു​​ള്ള ഗാ​​ർ​​ണി​​ഷും വാഹനത്തിനു കാഴ്ചയിൽ പു​​തു​​മ ന​​ൽ​​കു​​ന്നു. സഫാരിയുടെ ഉ​​ൾ​​വ​​ശ​​വും ഹാ​​രി​​യ​​റി​​ന്‍റേ​തി​​നു സ​​മാ​​ന​​മാ​​ണ്. ഉ​ള്ളി​ലെ നി​​റ വി​​ന്യാ​​സ​​വും വെ​​ള്ള നി​​റ​​ത്തി​​ലു​​ള്ള സീ​​റ്റു​​ക​​ളും റി​​ച്ച് ലു​​ക്ക് ന​​ൽ​​കു​​ന്നുണ്ട്. 6 സീ​റ്റ​ർ ഓ​പ്ഷ​നി​ൽ ര​​ണ്ടാം നി​​ര സീ​​റ്റ് ക്യാ​​പ്റ്റ​​ൻ സീ​​റ്റു​ക​ളാ​ണ്. ഏ​റ്റ​വും പി​ന്നി​ലു​ള്ള​വ​ർ​ക്കുപോ​ലും പു​റം കാ​ഴ്ച പ​ക​രു​ന്ന വി​​ശാ​​ല​​മാ​​യ സ​​ണ്‍ റൂ​​ഫ് പു​​ത്ത​​ൻ സ​​ഫാ​​രി​​യു​​ടെ മേ​ന്മ​​കളിൽ ഒന്നാണ്.

സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ

ആ​​റ് എ​​യ​​ർ ബാ​​ഗു​​ക​​ൾ, ഇ​​ല​​ക്‌​ട്രോ​​ണി​​ക് ബ്രേ​​ക് ഫോ​​ഴ്സ് ഡി​​സ്ട്രി​​ബ്യൂ​​ഷ​​ൻ(​​ഇ​​ബി​​ഡി) സം​​വി​​ധാ​​ന​​മു​​ള്ള എ​​ബി​​എ​​സ്, ഫോ​​ഗ് ലാ​​ന്പ്, ട​​യ​​ർ പ്ര​​ഷ​​ർ മോ​​നി​​ട്ട​​ർ സി​​സ്റ്റം, റി​​വേ​​ഴ്സ് പാ​​ർ​​ക്കിം​​ഗ് കാ​​മ​​റ, പെ​​രി​​മെ​​റ്റി​​ക് അ​​ലാം സി​​സ്റ്റം, ഹി​​ൽ ഡി​​സെന്‍റ് ക​​ണ്‍​ട്രോ​​ൾ, ചൈ​​ൽ​​ഡ് സീ​​റ്റ്, റി​​യ​​ർ പാ​​ർ​​ക്കിം​​ഗ് സെ​​ൻ​​സ​​ർ, ഹി​​ൽ ഹോ​​ൾ​​ഡ് ക​​ണ്‍​ട്രോ​​ൾ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പു​​ത്ത​​ൻ സ​​ഫാ​​രി​​യി​​ലെ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ.


ഫീ​​ച്ച​​റു​​ക​​ൾ

ആ​​ൻ​​ഡ്രോ​​യ്ഡ് ഓ​​ട്ടോ, ആ​​പ്പി​​ൾ കാ​​ർ​​പ്ലേ എ​​ന്നി​​വ​​യ്ക്കൊ​​പ്പം വോ​​യി​​സ് നി​​യ​​ന്ത്രി​​ത ഐ​​ആ​​ർ​​എ കാ​​ർ ടെ​​ക് ഫീ​​ച്ച​​റും സ​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​താ​​ണ് 8.8 ഇ​​ഞ്ച് ട​​ച്ച് സ്ക്രീ​​ൻ ഇ​​ൻ​​ഫോ​​ടെ​​യ്ൻ​​മെ​​ന്‍റ് സി​​സ്റ്റം.​ഏ​​ഴി​​ഞ്ച് ഇ​​ൻ​​സ്ട്ര​​മെ​​ന്‍റ് പാ​​ന​​ൽ, 9 സ്പീ​​ക്ക​​റു​​ക​​ൾ സ​​ഹി​​ത​​മു​​ള്ള ജെ​​ബി​​എ​​ൽ സൗ​​ണ്ട് സി​​സ്റ്റം, സാ​​മ​​ഗ്രി​​ക​​ൾ ത​​ണു​​പ്പി​​ച്ച് സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള കൂ​​ൾ​​ഡ് ബോ​​ക്സ്, ആ​​റു ചാ​​ർ​​ജിം​​ഗ് പോ​​ർ​​ട്ടു​​ക​​ൾ, ഓ​​ട്ടോ​​മാ​​റ്റി​​ക് ക്ലൈ​​മ​​റ്റ് ക​​ണ്‍​ട്രോ​​ൾ, റെ​​യി​​ൻ സെ​​ൻ​​സിം​​ഗ് വൈ​​പ്പ​​ർ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് മ​​റ്റു പ്ര​​ധാ​​ന ഫീ​​ച്ച​​റു​​ക​​ൾ.

പു​​ത്ത​​ൻ സ​​ഫാ​​രി​​ക്ക് 170 ബി​​എ​​ച്ച്പി​​യു​​ള്ള ര​​ണ്ടു ലി​​റ്റ​​ർ ഡീ​​സ​​ൽ എ​​ൻജി​​നാ​​ണ് ക​​രു​​ത്തുപ​​ക​​രു​​ന്ന​​ത്. ആ​​റു സ്പീ​​ഡ് ഓ​​ട്ടോ​​മാ​​റ്റി​​ക് -മാ​​നു​​വ​​ൽ ഗി​​യ​​ർ ബോ​​ക്സ് ഓ​​പ്ഷ​​നു​​ക​​ൾ ല​​ഭ്യ​​മാ​​ണ്. വി​​ല 22 നു ​​പ്ര​​ഖ്യാ​​പി​​ക്കും.

ഓട്ടോസ്പോട്ട് /അലക്സ് ചാക്കോ [email protected]
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.