ഇ​എ​സ്ഐസി ദി​നാ​ച​ര​ണം ന​ട​ത്തി
ഇ​എ​സ്ഐസി  ദി​നാ​ച​ര​ണം ന​ട​ത്തി
Friday, February 26, 2021 12:05 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: എം​​പ്ലോ​​യി​​സ് സ്റ്റേ​​റ്റ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കോ​​ർ​​പറേ​​ഷ​​ൻ (ഇ​​എ​​സ്ഐ​സി) അ​​ഹ​​മ്മ​​ദാ​​ബാ​​ദ് റീ​​ജ​​ണ​​ൽ ഓ​​ഫീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​എ​​സ്ഐ​സി ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. ച​​ട​​ങ്ങി​​ൽ ഇ​​എ​​സ്ഐ​സി ഗു​​ജ​​റാ​​ത്ത് അ​​ഡീ​​ഷ​​ണ​​ൽ ക​​മ്മീ​​ഷ​​ണ​​ർ ര​​ത്നേ​​ഷ് കു​​മാ​​ർ ഗൗ​​തം മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഇ​​എ​​സ്ഐ​സി ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ വ​​ള​​രെ വേ​​ഗം ആ​​വ​​ശ്യ​​ക്കാ​​രി​​ൽ എ​​ത്തി​​ക്കാ​​ൻ ജീ​​വ​​ന​​ക്കാ​​ർ സാ​​ധ്യ​​മാ​​യ​​തെ​​ല്ലാം ചെ​​യ്യ​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഇ​​എ​​സ്എെ ഗു​​ണ​​ഭോ​ക്താ​​ക്ക​​ൾ​​ക്ക് നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി, ഇ​​എ​​സ്ഐ​സി​യു​മാ​യി സ​​ഹ​​ക​​ര​​ണ​​മു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​ക​ളി​ൽ​​നി​​ന്ന് മെ​​ഡി​​ക്ക​​ൽ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഹി​​ന്ദി ഭാ​​ഷാ പ്ര​​ചാ​​ര​​ണ​​ത്തി​​ലെ മി​​ക​​വി​​ന് ടൗ​​ണ്‍ ഒ​​ഫി​​ഷ്യ​​ൽ ലാം​​ഗേ​​ജ് ക​​മ്മി​​റ്റി​​യു​​ടെ പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ന് റീ​​ജ​​ണ​​ൽ ഓ​​ഫീ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രെ അ​​ദ്ദേ​​ഹം അ​​ഭി​​ന​​ന്ദി​​ക്കു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.