നേന്ത്രപ്പഴം കപ്പൽമാർഗം യൂറോപ്പിലേക്ക്
നേന്ത്രപ്പഴം കപ്പൽമാർഗം യൂറോപ്പിലേക്ക്
Friday, February 26, 2021 12:05 AM IST
മൂ​​വാ​​റ്റു​​പു​​ഴ: സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു നേ​​ന്ത്ര​​പ്പ​​ഴം ഇ​​നി ക​​പ്പ​​ൽ​​മാ​​ർ​​ഗം യൂ​​റോ​​പ്പി​​ലേ​​ക്കും. കാ​​ർ​​ഷി​​ക​​വി​​ക​​സ​​ന ക​​ർ​​ഷ​​ക​​ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വെ​​ജി​​റ്റ​​ബി​​ൾ ആ​​ൻ​​ഡ് ഫ്രൂ​​ട്ട് പ്ര​​മോ​​ഷ​​ൻ കൗ​​ണ്‍സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ‘നേ​​ന്ത്ര​​പ്പ​​ഴം യൂ​​റോ​​പ്പി​​ലേ​​ക്ക്’ എ​​ന്ന പ​​ദ്ധ​​തി നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ വീ​​ഡി​​യോ കോ​​ണ്‍ഫറ​​ൻ​​സി​​ലൂ​​ടെ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

വാ​​ഴ​​ക്കു​​ളം അ​​ഗ്രോ ആ​​ൻ​​ഡ് ഫ്രൂ​​ട്ട് പ്രോ​​സ​​സിം​​ഗ് ക​​ന്പ​​നി​​യു​​ടെ പാ​​യ്ക്ക് ഹൗ​​സി​​ൽ ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ൽ മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. എ​​ൻ​​ആ​​ർ​​സി​​ബി ട്രി​​ച്ചി​​യു​​ടെ സാ​​ങ്കേ​​തി​​ക സ​​ഹാ​​യ​​ത്തോ​​ടെ ക​​യ​​റ്റു​​മ​​തി അ​​ധി​​ഷ്ഠി​​ത വാ​​ഴ​​കൃ​​ഷി​​യി​​ൽ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ക​​ർ​​ഷ​​ക​​ർ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന നേ​​ന്ത്ര​​ക്കു​​ല​​ക​​ളാ​​ണു ക​​യ​​റ്റി​​യ​​യ്ക്കു​​ന്ന​​ത്. വി​​മാ​​ന​​മാ​​ർ​​ഗ​​മാ​​ണു പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ൾ അ​​ധി​​ക​​വും നി​​ല​​വി​​ൽ ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.