ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകൾ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Wednesday, March 3, 2021 11:40 PM IST
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സാന്പത്തിക ഇടപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബാങ്കുകൾക്കു നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. അസാധാരണമായ സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടുകളിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപമോ പിൻവലിക്കലോ നടന്നാൽ അക്കാര്യം അധികൃതരെ അറിയിക്കണം.
ആർടിജിഎസ് സംവിധാനത്തിലൂടെയുള്ള ഇടപാടുകളും നിരീക്ഷിക്കണം. രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾ നടന്നാലും അറിയിക്കണം. ബാങ്ക് ഇടപാടുകൾ സംബന്ധിച്ച് ബാങ്കുകൾ അതത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ദൈനം ദിന റിപ്പോർട്ട് നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.