ഓഹരിവിപണിയിൽ മുന്നേറ്റം
Wednesday, March 3, 2021 11:40 PM IST
മും​​​​​ബൈ: തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം ദി​​​​​ന​​​​​ത്തി​​​​​ലും ഇ​​​​​ന്ത്യ​​​​​ൻ ഓ​​​​​ഹ​​​​​രി​​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ൽ കു​​​​​തി​​​​​പ്പ്. ഈ ​​​​മാ​​​​സം ഒ​​​​ന്നാം തീ​​​​യ​​​​തി മു​​​​ത​​​​ൽ ഇ​​​​ന്ന​​​​ലെ​​​​വ​​​​രെ ബി​​​​എ​​​​സ്​​​​ഇ​​​​യി​​​​ലെ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ആ​​​​കെ മൂ​​​​ല്യ​​​​ത്തി​​​​ൽ 9,41,131.42 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സെ​​​​ൻ​​​​സെ​​​​ക്സ് 2344.66 പോ​​​​യി​​​​ന്‍റ് (4.77 ശ​​​​ത​​​​മാ​​​​നം)​​​​ആ​​​​ണ് ക​​​​യ​​​​റി​​​​യ​​​​ത്. നി​​​​ഫ്റ്റി 716.45 (4.93 ശ​​​​ത​​​​മാ​​​​നം)​​​​പോ​​​​യി​​​​ന്‍റും.

ബാ​​​​​ങ്കിം​​​​​ഗ് -ധ​​​​​ന​​​​​കാ​​​​​ര്യ ഓ​​​​​ഹ​​​​​രി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ന​​​​​ല​​​​​ത്തെ ഉൗ​​​​​ർ​​​​​ജ​​വാ​​​​​ഹ​​​​​ക​​​​​ർ. ബി​​​​​എ​​​​​സ്ഇ ​സെ​​​​​ൻ​​​​​സെ​​​​​ക്സ് 1148 പോ​​​​​യി​​​​​ന്‍റ് നേ​​​​​ട്ട​​​​​ത്തോ​​​​​ടെ 51,445 ലാ​​​​​ണ് വ്യാ​​​​​പാ​​​​​രം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്. എ​​​​​ൻ​​​​​എ​​​​​സ്ഇ നി​​​​​ഫ്റ്റി 327 പോ​​​​​യി​​​​​ന്‍റ് ഉ​​​​​യ​​​​​ർ​​​​​ന്ന് 15,246 ലും ​​​​​ക്ലോ​​​​​സ് ചെ​​​​​യ്തു. സെ​​​​​ൻ​​​​​സെക്സ നി​​​​​ര​​​​​യി​​​​​ൽ ബ​​​​​ജാ​​​​​ജ് ഫി​​​​​ൻ​​​​​സെ​​ർ​​​​​വ്, റി​​​​​ല​​​​​യ​​​​​ൻ​​​​​സ് ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രീ​​​​​സ്, ബ​​​​​ജാ​​​​​ജ് ഫി​​​​​നാ​​​​​ൻ​​​​​സ്, എ​​​​​ച്ച്ഡി​​​​​എ​​​​​ഫ്സി, ഐ​​​​സി​​​​ഐ​​​​സി​​​​ഐ ബാ​​​​​ങ്ക്, ആ​​​​​ക്സി​​​​​സ് ബാ​​​​​ങ്ക് എ​​​​​ന്നി​​​​​വ​​​​​യാ​​ണു കൂ​​​​​ടു​​​​​ത​​​​​ൽ നേ​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത്.


എ​​​​​ന്നാ​​​​​ൽ, മാ​​​​​രു​​​​​തി സു​​​​​സു​​​​​ക്കി, ബ​​​​​ജാ​​​​​ജ് ഓ​​​​​ട്ടോ, മ​​​​​ഹീ​​​​​ന്ദ്ര ആ​​​​​ൻ​​​​​ഡ് മ​​​​​ഹീ​​​​​ന്ദ്ര എ​​​​​ന്നി​​​​​വ ഓ​​​​​ഹ​​​​​രി​​​​​വി​​​​​ല​​​​​യി​​​​​ൽ പി​​​​​ന്നോ​​​​​ട്ടു​​​​​പോ​​​​​യി. നി​​​​​ഫ്റ്റി​​​​​യി​​​​​ൽ, ഓ​​​​​ട്ടോ വി​​​​​ഭാ​​​​​ഗം ഒ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള മ​​​​​റ്റെ​​​​​ല്ലാ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളും നേ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ൻ വി​​​​​ത​​​​​ര​​​​​ണ​​​​​വും വ​​​​​ള​​​​​ർ​​​​​ച്ച സം​​​​​ബ​​​​​ന്ധി​​​​​ച്ച മി​​​​​ക​​​​​ച്ച പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​മാ​​​​​ണ് രാ​​​​​ജ്യ​​​​​ത്തെ ഓ​​​​​ഹ​​​​​രി​​​​​വി​​​​​പ​​​​​ണി​​​​​യെ ന​​​​​യി​​​​​ച്ച​​​​​ത്.

ക​​​​​ട​​​​​പ്പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​ർ ഓ​​​​​ഹ​​​​​രി വ്യാ​​​​​പാ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​കെ​​​​​യെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ആ​​​​​ഗോ​​​​​ള ഓ​​​​​ഹ​​​​​രി​​​​​വി​​​​​പ​​​​​ണി​​​​​ക​​​​​ളും നേ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.