റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് ജിഎ​സ്ടി ബാ​ധ​ക​മോ?
റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ  അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക്  ജിഎ​സ്ടി ബാ​ധ​ക​മോ?
Monday, March 8, 2021 12:31 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

റെ​​സി​​ഡ​​ന്‍റ്സ് വെ​​ൽ​​ഫെ​​യ​​ർ അ​​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ർ​​ഷി​​ക വ​ര​വ് 20 ല​​ക്ഷം രൂ​​പ​​യി​​ൽ താ​​ഴെ​​യാ​​ണെ​​ങ്കി​​ൽ പ്ര​​സ്തു​​ത സ്ഥാ​​പ​​ന​​ത്തി​​ന് ജി​എ​​സ്ടി ര​​ജി​​സ്ട്രേ​​ഷ​​ന്‍റെ ആ​​വ​​ശ്യം വ​​രു​​ന്നി​​ല്ല. അ​​ങ്ങ​​നെ​​യു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അം​​ഗ​​ങ്ങ​​ളു​​ടെ പ​​ക്ക​​ൽ​നി​​ന്നു ല​​ഭി​​ക്കു​​ന്ന പ​​ണ​​ത്തി​​ന് ജി​എ​​സ്ടി ബാ​​ധ​​ക​​മ​​ല്ല. മാ​​ത്ര​​മ​​ല്ല, അം​​ഗ​​ങ്ങ​​ളു​​ടെ പ​​ക്ക​​ൽ​നി​​ന്നു പ്ര​​തി​​മാ​​സം 7500 രൂ​​പ​​യി​​ൽ താ​​ഴെ​​യാ​​ണു സ​​ബ്സ്ക്രി​​പ്ഷ​​ൻ ആ​​യി ല​​ഭി​​ക്കു​​ന്ന​​തെ​ങ്കി​​ൽ പ്ര​​സ്തു​​ത തു​​ക​​യ്ക്ക് ജി​എ​​സ്ടി​യി​​ൽ നി​​ന്ന് ഒ​​ഴി​​വു​​ള്ള​​താ​​ണ്.

എ​​ന്നാ​​ൽ, 7500 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​ണ് പ്ര​​തി​​മാ​​സം മെ​​യി​​ന്‍റ​​ന​​ൻ​​സി​​നാ​​യി ന​​ല്കു​​ന്ന​​ത് എ​ങ്കി​​ൽ മു​​ഴു​​വ​​ൻ തു​​ക​യ്​​ക്കും ജി​എ​​സ്ടി ബാ​​ധ​​ക​​മാ​​ണ്. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി പ്ര​​തി​​മാ​​സം 8000 രൂ​​പ ആ​​ണ് ന​​ല്കു​​ന്ന​​തെ​​ങ്കി​​ൽ 8000 രൂ​​പ​​യ്ക്കും ജി​എ​​സ്​​ടി ഈ​​ടാ​​ക്കും. അ​​ല്ലാ​​തെ കൂ​ടു​ത​ലാ​യി വ​​ന്ന 500 രൂ​​പ​യ്​​ക്കു മാ​​ത്ര​​മ​​ല്ല ജിഎ​​സ്ടി വ​​രു​​ന്ന​​ത്. പ​​ക്ഷേ, ഇ​വി​ടെ അ​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ർ​​ഷി​​ക​വ​​ര​​വ് 20 ല​​ക്ഷ​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​യി​​രി​​ക്ക​​ണം എ​​ങ്കി​​ൽ മാ​​ത്ര​​മേ ജിഎ​​സ്​​ടി ബാ​​ധ​​ക​​മാ​​വു​​ക​​യു​​ള്ളൂ.
അ​​സോ​​സി​​യേ​​ഷ​​ന്‍റെ വാ​​ർ​​ഷി​​ക​​വ​​ര​​വ് 20 ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​യാ​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​വ​​ശ്യ​​മാ​​യി വ​​രു​​മോ? വാ​​ർ​​ഷി​​ക​​വ​​ര​​വ് 20 ല​​ക്ഷം രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ ആ​​വു​​ക​​യും അം​​ഗ​​ങ്ങ​​ളു​​ടെ പ​​ക്ക​​ൽനി​​ന്നും പ്ര​​തി​​മാ​​സം ല​​ഭി​​ക്കു​​ന്ന തു​​ക 7500 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ലാ​​വു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ണ് പ്ര​​സ്തു​​ത സ്ഥാ​​പ​​നം ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ക്കേ​​ണ്ട​​താ​​യി വ​​രു​​ന്ന​​ത്.


ജി​എ​​സ്​​ടി ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്തി​​രി​​ക്കു​​ന്ന വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​​സി​​യേ​​ഷ​​നു​​ക​​ൾ​​ക്ക് വാ​​ങ്ങി​​ക്കു​​ന്ന സാ​​ധ​​ന​​ങ്ങ​​ളു​​ടെ ഇ​​ൻ​​പു​​ട്ട് ടാ​​ക്സ് ക്രെ​​ഡി​​റ്റ് എ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്.

ഫ്ളാ​​റ്റു​​ക​​ൾ താ​​മ​​സ​​ത്തി​​ന്

ഉ​​പ​​യോ​​ഗി​​ക്കാ​​തെ വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യ​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ ഒ​​ഴി​​വു ല​​ഭി​​ക്കു​​മോ?
തീ​​ർ​​ച്ച​​യാ​​യും ല​​ഭി​​ക്കും. വ്യാ​​വ​​സാ​​യി​​ക ആ​​വ​​ശ്യ​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ചാ​​ലും അ​​വ​​ർ അം​​ഗ​​ങ്ങ​​ൾ​ത​​ന്നെ ആ​​കു​​ന്ന​​തി​​നാ​​ൽ ഒ​​ഴി​​വു ബാ​​ധ​​ക​​മാ​​ണ്. ഇ​​നി വേ​​റൊ​​രു കാ​​ര്യം. ഒ​​രം​​ഗ​​ത്തി​​ന് ര​ണ്ടു ഫ്ളാ​​റ്റ് ഉ​​ണ്ടാ​​വു​​ക​​യും ര​​ണ്ടി​​നും​കൂ​​ടി പ്ര​​തി​​മാ​​സ വ​​രി​​സം​​ഖ്യ 7500 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ ആ​​വു​​ക​​യും ചെ​​യ്താ​​ൽ (15000 രൂ​​പ​​യി​​ൽ താ​​ഴെ) ജി​​എ​​സ്ടി​യി​​ൽ​നി​​ന്നു​​ള്ള ഒ​​ഴി​​വ് ബാ​​ധ​​ക​​മാ​​വു​​മോ? ബാ​​ധ​​ക​​മാ​​വും എ​​ന്നു​​വേ​​ണം ക​​രു​​താ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.