മാന്ദ്യം മാറി; പാൽ ഉത്പാദനം 14 ലക്ഷം ലിറ്ററിലേക്ക്
Friday, April 9, 2021 2:03 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് പാ​​ൽ ഉ​​ത്പാ​​ദ​​ന​​വും വി​​ല്പ​​ന​​യും ഉ​​യ​​ർ​​ന്നു. മി​​ൽ​​മ ദി​​നം പ്ര​​തി 14 ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ സം​​ഭ​​രി​​ക്കാ​​ൻ തു​​ട​​ങ്ങി.​​വി​​ല്പ​​ന പ​​തി​​നാ​​ല​​ര ല​​ക്ഷം ലി​​റ്റ​​റാ​​യി. ഒ​​രു ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു വാ​​ങ്ങു​​ന്നു. മു​​ക്കാ​​ൽ ല​​ക്ഷം മു​​ത​​ൽ ഒ​​രു ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ​​വ​​രെ ദി​​വ​​സേ​​ന പാ​​ൽ തൈ​​ര്, സം​​ഭാ​​രം തു​​ട​​ങ്ങി​​യ ഉ​​ത്പ​​ന്ന നി​​ർ​​മാ​​ണ​​ത്തി​​നാ​​യി വേ​​ണ്ടി​​വ​​രും.

കോ​​വി​​ഡി​​നെ തു​​ട​​ർ​​ന്ന് ലോ​​ക്ക്ഡൗ​​ണ്‍ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ർ​​ച്ച്- ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ൽ പാ​​ൽ വി​​ല്പ​​ന മൂ​​ന്ന​​ര ല​​ക്ഷം ലി​​റ്റ​​റാ​​യി ഇ​​ടി​​ഞ്ഞി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് സം​​ഭ​​ര​​ണം ആ​​റ​​ര ല​​ക്ഷ​​ം ലിറ്ററാ​​യി വെ​​ട്ടി​​ക്കു​​റ​​ച്ചു. സം​​ഭ​​രി​​ച്ച പാ​​ൽ വി​​ല്പ​​ന ന​​ട​​ത്താ​​തെ ഒ​​ഴു​​ക്കി​​ക്ക​​ള​​യാ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ മ​​ല​​ബാ​​ർ മേ​​ഖ​​ല പാ​​ൽ സം​​ഭ​​ര​​ണം നി​​ർ​​ത്തി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.
കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ച്ച​​തോ​​ടെ പാ​​ൽ വി​​ല്പ​​ന​​യും സം​​ഭ​​ര​​ണവും കൂ​​ടി​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

ഈ​​മാ​​സം മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ 6.70 ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ സം​​ഭ​​രി​​ക്കു​​ക​​യും 5.55 ല​​ക്ഷം ലി​​റ്റ​​ർ വി​​ല്പ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്യു​​ന്നു. മി​​ച്ച​​മു​​ള്ള ഒ​​രു ല​​ക്ഷ​​ത്തി​​ലധി​​കം ലി​​റ്റ​​ർ പാ​​ൽ എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് വി​​ൽ​​ക്കു​​ന്നു.


എ​​റ​​ണാ​​കു​​ളം മേ​​ഖ​​ല​​യി​​ൽ 3.35 ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ സം​​ഭ​​രി​​ക്കു​​ക​​യും 3.70 ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. കു​​റ​​വു​​ള്ള 35000 ലി​​റ്റ​​ർ പാ​​ൽ മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ നി​​ന്നു വാ​​ങ്ങു​​ന്നു.
തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ഖ​​ല​​യി​​ൽ 4.10 ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ സം​​ഭ​​രി​​ക്കു​​ക​​യും 5.20 ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ വി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. മ​​ല​​ബാ​​ർ യൂ​​ണി​​യ​​നി​​ൽ നി​​ന്നും ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും വാ​​ങ്ങി​​യാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​ത്. വി​​ഷു ആ​​ഘോ​​ഷം വ​​രു​​ന്ന​​തി​​നാ​​ൽ അ​​ടു​​ത്ത​​യാ​​ഴ്ച മ​​ല​​ബാ​​ർ മേ​​ഖ​​ല​​യി​​ൽ അ​​ര ല​​ക്ഷം ലി​​റ്റ​​ർ പാ​​ൽ വി​​ല്പ​​ന കൂ​​ടു​​ന്ന​​തി​​നാ​​ൽ പു​​റ​​ത്തു നി​​ന്നു വാ​​ങ്ങു​​ന്ന പാ​​ലി​​ന്‍റെ അ​​ള​​വും കൂ​​ടും.

വൈ.​​എ​​സ്. ജ​​യ​​കു​​മാ​​ർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.