മാതൃ നവജാത ശിശു സംരക്ഷണവിഭാഗം ആരംഭിച്ചു
Friday, April 9, 2021 11:49 PM IST
ചെങ്ങന്നൂർ: കല്ലിശേരിയിലുള്ള കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മാതൃ നവജാത ശിശു സംരക്ഷണവിഭാഗം ആരംഭിച്ചു.
ഗൈനക്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ബോർഡ് മെന്പർ ജൂബി മാത്യുവും പ്രാർഥനാ കർമം ഗൈനക്കോളജിസ്റ്റ് ഡോ. പി.സി. ചെറിയാനും നിർവഹിച്ചു.
തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ സീനിയർ ഡോക്ടർമാരായ ഡോ. ആനി സക്കറിയ, ഡോ. ഡോണ മേരി ഫിലിപ്, ഡോ. രേഖ എന്നിവരുടെ സേവനം ഇവിടെയുണ്ടായിരിക്കും. സാധാരണ പ്രസവം, സിസേറിയൻ, മറ്റ് താക്കോൽ ദ്വാര ശസ്ത്രക്രിയകൾ എന്നിവയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ടെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരത്തിലും മെഡിക്കൽ സൂപ്രണ്ട് ഡോ. നവീൻ പിള്ളയും അറിയിച്ചു.