ഇന്ത്യൻ ജിഡിപി 11 % വളർച്ച കൈവരിക്കും: എഡിബി
ഇന്ത്യൻ ജിഡിപി 11 % വളർച്ച കൈവരിക്കും: എഡിബി
Wednesday, April 28, 2021 11:36 PM IST
മും​​​ബൈ: ന​​​ട​​​പ്പു ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷം ഇ​​​ന്ത്യ​​​ൻ ജി​​​ഡി​​​പി 11 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്ന് ഏ​​​ഷ്യ​​​ൻ ഡെ​​​വ​​​ല​​പ്മെ​​​ന്‍റ് ബാ​​​ങ്ക്(​​​എ​​​ഡി​​​ബി). ര​​​ണ്ടാം കോ​​​വി​​​ഡ് ത​​​രം​​​ഗം രാ​​​ജ്യ​​​ത്തി​​​നു വെ​​​ല്ലു​​​വി​​​ളി​​​യാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തു വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ത​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്നും എ​​​ഡി​​​ബി​​​യു​​​ടെ ഏ​​​ഷ്യ​​​ൻ‌ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഔ​​​ട്ട്‌ലുക്കി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​രോ​​​ഗ്യം, ജ​​​ല​​​സേ​​​ച​​​നം, തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ കോ​​​വി​​​ഡി​​​ന്‍റെ ഭാ​​​വി​​ഭീ​​​ഷ​​​ണി​​​ക​​​ൾ ഒ​​​രു പ​​​രി​​​ധി വ​​​രെ ചെ​​​റു​​​ക്കും.


ഉ​​​ത്പാ​​​ദ​​​നാ​​​ധി​​ഷ്ഠി​​ത ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി(​​​പി​​​എ​​​ൽ​​​ഐ) ത​​​ദ്ദേ​​​ശീ​​​യ നി​​​ർ​​​മാ​​​ണം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​നു പ​​​ര്യാ​​​പ്ത​​​മാ​​​ണ്. ന​​​ട​​​പ്പ് ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തെ വി​​​ല​​​ക്ക​​​യ​​​റ്റം 5.2 ശ​​​ത​​​മാ​​​ന​​​മാ​​​യി ചു​​​രു​​​ങ്ങും. അ​​​തേ​​​സ​​​മ​​​യം, 2020-21 ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷം ഇ​​​ന്ത്യ​​​ൻ ജി​​​ഡി​​​പി എ​​​ട്ട് ശ​​​ത​​​മാ​​​നം ചു​​​രു​​​ങ്ങും. എ​​​ന്നാ​​​ൽ‌ 2021ലും ​​​അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​വും ഭൂ​​​രി​​​ഭാ​​​ഗം ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളും വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.