ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ പു​തു റി​ക്കാ​ർ​ഡ് ; ഏ​പ്രി​ലി​ൽ ല​ഭി​ച്ച​ത് 1,41,384 കോ​ടി രൂപ
ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ  പു​തു റി​ക്കാ​ർ​ഡ് ; ഏ​പ്രി​ലി​ൽ ല​ഭി​ച്ച​ത്   1,41,384 കോ​ടി രൂപ
Sunday, May 2, 2021 12:11 AM IST
മും​​ബൈ: കോ​​വി​​ഡി​​ന്‍റെ ഒ​​ന്നാം ത​​രം​​ഗ​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള സാ​​ന്പ​​ത്തി​​ക​​മേ​​ഖ​​ല​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ സൂ​​ച​​ന​​യാ​​യി രാ​​ജ്യ​​ത്തെ പ്ര​​തി​​മാ​​സ ജി​​എ​​സ്ടി വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന. ഏ​​പ്രി​​ലി​​ൽ രാ​ജ്യ​ത്തെ മൊ​ത്ത​ജി​​എ​​സ്ടി വ​​രു​​മാ​​നം ​പു​തു​റി​ക്കാ​ർ​ഡ് കു​റി​ച്ച് 1.41 ല​​ക്ഷം കോ​​ടി രൂ​​പ​യാ​യി.

ജി​​എ​​സ്ടി സം​വി​ധാ​നം ന​​ട​​പ്പാ​​ക്കി​​യ​​ശേ​​ഷം ല​​ഭി​​ച്ചി​​ട്ടു​​ള്ള ഏ​​റ്റ​​വും കൂ​​ടി​​യ പ്ര​​തി​​മാ​​സ വ​രു​മാ​ന​ത്തു​ക​​യാ​​ണി​​ത്. മാ​​ർ​​ച്ചി​​ൽ 1.24 ല​​ക്ഷം കോ​​ടി രൂ​​പ ല​​ഭി​​ച്ച​​താ​​ണ് ഇ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡ് . ഒ​​രു ല​​ക്ഷ​​ം കോടിക്കുമു​​ക​​ളി​​ൽ ജി​​എ​​സ്ടി വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്ന​​ത് ഇ​​ത് തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം മാ​​സ​​മാ​​ണ്.

ഒ​​ന്നാം കോ​​വി​​ഡ് ത​​രം​​ഗ​​ത്തിനുശേ​​ഷ​​മു​​ള്ള തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ വ്യ​​ക്ത​​മാ​​യ അ​​ട​​യാ​​ള​​മാ​​ണ് ഏ​​പ്രി​​ലി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​ന​​മെ​​ന്ന് ധ​​ന​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ജി​​എ​​സ്ടി സം​​വി​​ധാ​​ന​​ത്തി​​ലെ ത​​ട്ടി​​പ്പു​​ക​​ളും ക്ര​​മ​​ക്കേ​​ടു​​ക​​ളും ത​​ട​​യാ​​ൻ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളും വ​​രു​​മാ​​നം കൂ​​ട്ടാ​​ൻ കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.

മു​​ൻ​​വ​​ർ​​ഷം ഏ​​പ്രി​​ലി​​ലെ വ​​രു​​മാ​​ന​​ത്തേ​​ക്കാ​​ൾ 24 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യാ​​ണ് ഇ​​ക്കു​​റി​​യു​​ള്ള​​ത്. ഇ​ക്കു​റി ഏ​​പ്രി​​ലി​​ൽ കേ​​ന്ദ്ര​ ജി​​എ​​സ്ടി ഇ​​ന​​ത്തി​​ൽ 27,837 കോ​​ടി രൂ​​പ​​യും സം​​സ്ഥാ​​ന ജി​​എ​​സ്ടി ഇ​​ന​​ത്തി​​ൽ 35,621 കോ​​ടി രൂ​​പ​​യും സം​​യോ​​ജി​​ത ജി​​എ​​സ്ടി ഇ​​ന​​ത്തി​​ൽ 68,481 കോ​​ടി രൂ​​പ​​യു​​മാ​​ണ് ല​​ഭി​​ച്ച​​ത്. സെ​​സ് ;9445 കോ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.