സബ്‌ലെറ്റിംഗിൽനിന്നു ലഭിക്കുന്ന വരുമാനം ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വാടക ആകില്ല
സബ്‌ലെറ്റിംഗിൽനിന്നു ലഭിക്കുന്ന വരുമാനം  ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വാടക ആകില്ല
Sunday, May 2, 2021 11:02 PM IST
കെ​ട്ടി​ടം വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്പോ​ൾ ഉ​ട​മ​സ്ഥ​നു ല​ഭി​ക്കു​ന്ന വാ​ട​ക ഹൗ​സ്പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ആ​യി​ട്ടാ​ണ് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ വാ​ട​ക​യ്ക്ക് എ​ടു​ത്ത വ്യ​ക്തി കെ​ട്ടി​ടം സ​ബ്‌​ലെ​റ്റ് ചെ​യ്താ​ൽ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ക്കു​ന്ന വ​രു​മാ​നം ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ആ​യി​ട്ട​ല്ല മ​റി​ച്ച് ബി​സി​ന​സി​ൽ നി​ന്നു​ള്ള വ​രു​മാ​ന​മാ​യി​ട്ടോ അ​ല്ലെ​ങ്കി​ൽ മ​റ്റു വ​രു​മാ​ന​ങ്ങ​ളു​ടെ ഹെ​ഡിലോ മാ​ത്ര​മേ ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ൽ ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ. വാ​ട​ക കെ​ട്ടി​ട ഉ​ട​മ​യ്ക്ക് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ അ​തു ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം ആ​കു​ക​യു​ള്ളൂ.

എ​ന്നാ​ൽ ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ജി​സ്റ്റേ​ർ​ഡ് ഉ​ട​മ ആ​ണെ​ങ്കി​ലും ആ​ദാ​യ​നി​കു​തി നി​യ​മം ഉ​ട​മ ആ​യി അം​ഗീ​ക​രി​ക്കി​ല്ല.

ആ ​സാ​ഹ​ച​ര്യ​ങ്ങ​ൾ ചു​വ​ടെ:

1) മ​തി​യാ​യ പ്ര​തി​ഫ​ലം ല​ഭി​ക്കാ​തെ കെ​ട്ടി​ട​ഉ​ട​മ ഭാ​ര്യ​യു​ടെ​യോ ഭ​ർ​ത്താ​വി​ന്‍റെ​യോ മൈ​ന​ർ ആ​യി​ട്ടു​ള്ള കു​ട്ടി​ക​ളു​ടെ​യോ പേ​രി​ലേ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ട്രാ​ൻ​സ്ഫ​ർ ചെ​യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ.

2) വേ​ർ​തി​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലാ​ത്ത കെ​ട്ടി​ട ഉ​ട​മ​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം.

3) കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള ക​ന്പ​നി​യു​ടെ​യോ സൊ​സൈ​റ്റി​യു​ടെ​യോ പ​ക്ക​ൽ​നി​ന്ന് അം​ഗ​ങ്ങ​ൾ​ക്ക് അ​ലോ​ട്ട് ചെ​യ്തി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ട്രാ​ൻ​സ്ഫ​ർ ഓ​ഫ് പ്രോ​പ്പ​ർ​ട്ടി ആ​ക്ട് അ​നു​സ​രി​ച്ച് ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ട​മ​യ്ക്ക് ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ല​ഭി​ക്കു​ന്ന വാ​ട​ക ആ​ദാ​യ​നി​കു​തി നി​യ​മം അ​നു​സ​രി​ച്ച്, ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ആ​യി ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ.

സം​യോ​ജി​ത വാ​ട​ക ല​ഭി​ക്കു​ന്പോ​ൾ

ഒ​രു കെ​ട്ടി​ടം അ​തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും സ​ഹി​തം വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വാ​ട​ക​യും ത​മ്മി​ൽ വേ​ർ​തി​രി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തെ ബി​സി​ന​സി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​മാ​യോ അ​ല്ലെ​ങ്കി​ൽ മ​റ്റു വ​രു​മാ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലോ പെ​ടു​ത്താ​വു​ന്ന​താ​ണ്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വാ​ട​ക​യും ത​മ്മി​ൽ വേ​ർ​തി​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ങ്കി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ആ​യും മ​റ്റു വാ​ട​ക ബി​സി​ന​സി​ൽ നി​ന്നോ മ​റ്റു വ​രു​മാ​ന​ങ്ങ​ളി​ൽ​നി​ന്നോ ഉ​ള്ള വ​രു​മാ​ന​മാ​യും പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്.


എ​ന്നാ​ൽ സം​യോ​ജി​ത വാ​ട​ക​യി​ൽ ഒ​രു പ​ങ്ക് കെ​ട്ടി​ട ഉ​ട​മ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം ആ​യി​ട്ടാ​യി​രി​ക്കും വാ​ങ്ങു​ന്ന​ത്.

അ​ങ്ങ​നെ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക​യും സേ​വ​ന​മൂ​ല്യ​വും വേ​ർ​തി​രി​ച്ച​തി​നു​ശേ​ഷം കെ​ട്ടി​ട​വാ​ട​ക ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വാ​ട​ക ആ​യും കെ​ട്ടി​ടഉ​ട​മ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ മൂ​ല്യ​ത്തി​നെ ബി​സി​ന​സി​ൽ നി​ന്നോ മ​റ്റു വ​രു​മാ​ന​ങ്ങ​ളി​ൽ​നി​ന്നോ ഉ​ള്ള വ​രു​മാ​ന​മാ​യും ക​ണ​ക്കി​ലെ​ടു​ക്കാ​വു​ന്ന​താ​ണ്.

കെ​ട്ടി​ട വാ​ട​ക​യ്ക്ക് ല​ഭി​ക്കു​ന്ന കി​ഴി​വു​ക​ൾ

കെ​ട്ടി​ടം വാ​ട​കയ്​ക്ക് കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ 12 മാ​സം ല​ഭി​ച്ച വാ​ട​ക​യെ സാ​ധാ​ര​ണ​ഗ​തി​യി​ൽ ആ​ന്വ​ൽ ലെ​റ്റിം​ഗ് വാ​ല്യു ആ​യി ക​ണ​ക്കി​ലെ​ടു​ക്കു​ക​യാ​ണ് പ​തി​വ്. അ​തി​ൽ​നി​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ മു​നി​സി​പ്പ​ൽ ടാ​ക്സ് അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തു കി​ഴി​ച്ച് ബാ​ല​ൻ​സ് വ​രു​ന്ന തു​ക​യെ നെ​റ്റ് ആ​ന്വ​ൽ ലെ​റ്റിം​ഗ് വാ​ല്യു ആ​യി ക​ണ​ക്കാ​ക്കും. അ​തി​ൽ​നി​ന്ന് ആ​ദാ​യ​നി​കു​തി​നി​യ​മം 24 (എ) ​അ​നു​സ​രി​ച്ചു​ള്ള 30ശ​ത​മാ​നം സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​ഡ​ക്ഷ​ന്‍റെ​യും 24 (ബി) ​അ​നു​സ​രി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നോ റി​പ്പ​യ​റിം​ഗി​നോ വേ​ണ്ടി പ​ലി​ശ​യ്ക്ക് പ​ണം ക​ടം എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ പ​ലി​ശ​യു​ടെ​യും കി​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ്. അ​തി​നു​ശേ​ഷം മി​ച്ചം വ​രു​ന്ന തു​ക​യാ​ണ് നി​കു​തി ചു​മ​ത്തു​ന്ന ഹൗ​സ് പ്രോ​പ്പ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം. കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നു​വേ​ണ്ടി ബാ​ങ്കി​ൽ​നി​ന്നെ​ടു​ത്ത പ​ണ​ത്തി​നു മാ​ത​മ​ല്ല പ​ലി​ശ ന​ൽ​കാ​വു​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടെ​യോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ കൈ​യ്യി​ൽ​നി​ന്നു പ​ണം പ​ലി​ശ​യ്ക്ക് വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​പ​ലി​ശ​യ്ക്കും കി​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ്.

എ​ന്നാ​ൽ സ്വ​ന്ത​മാ​യി താ​മ​സി​ക്കു​ന്ന​തി​ന് വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം ആ​ണെ​ങ്കി​ൽ ആ​ന്വ​ൽ ലെ​റ്റിം​ഗ് വാ​ല്യു പൂ​ജ്യം ആ​യി ക​ണ​ക്കാ​ക്കി, കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി പ​ണം പ​ലി​ശ​യ്ക്ക് എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​പ​ലി​ശ​യ്ക്ക് കി​ഴി​വ് (പ​ര​മാ​വ​ധി 2 ല​ക്ഷം രൂ​പ) ല​ഭി​ക്കു​ന്ന​താ​ണ്. ഇ​തു മ​റ്റു വ​രു​മാ​ന​ത്തി​ൽ​നി​ന്നും സെ​റ്റോ​ഫ് ചെ​യ്യാ​ൻ സാ​ധി​ക്കും.

നികുതിലോകം /ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.