‘ഇന്ത്യൻ ജിഡിപി 11.1 ശതമാനം വളരും’
‘ഇന്ത്യൻ ജിഡിപി 11.1 ശതമാനം വളരും’
Wednesday, May 5, 2021 12:05 AM IST
മും​ബൈ: കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച പ്ര​തീ​ക്ഷ തി​രു​ത്തി അ​മേ​രി​ക്ക​ൻ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ഗോ​ൾ​ഡ്മാ​ൻ സാ​ക്സ്. ന​ട​പ്പു ധ​ന​കാ​ര്യ​വ​ർ​ഷം ഇ​ന്ത്യ​ൻ ജി​ഡി​പി 11.1 ശ​ത​മാ​നം വ​ള​രു​മെ​ന്നാ​ണ് പു​തി​യ വി​ല​യി​രു​ത്ത​ൽ. നേ​ര​ത്തെ രാ​ജ്യം 11.7 ശ​ത​മാ​നം വ​ള​രു​മെ​ന്നാ​യി​രു​ന്നു ഗോ​ൾ​ഡ്മാ​ൻ സാ​ക്സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

“രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​ദേ​ശി​ക ലോ​ക്ക്ഡൗ​ണു​ക​ളു​ടെ​യും മ​റ്റു​നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി രാ​ജ്യ​ത്തെ ബി​സി​ന​സ് രം​ഗ​ത്ത് മു​ര​ടി​പ്പ് പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടു​ണ്ട്. തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കൂ​ടി​യി​രി​ക്കു​ന്നു. ഇ- ​വേ​ബി​ൽ പി​രി​വ്, ച​ര​ക്കു​നീ​ക്കം എ​ന്നി​വ​യി​ലെ കു​റ​വും ബി​സി​ന​സ് സ്തം​ഭ​നാ​വ​സ്ഥ​യെ​യാ​ണ് കാ​ണി​ക്കു​ന്ന​ത്.


എ​ന്നാൽ മു​ൻ വ​ർ​ഷം ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ അ​ത്ര മു​ര​ടി​പ്പ് നി​ല​വി​ലി​ല്ല. ഇ​പ്പോ​ഴ​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജൂ​ലൈ - സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തോ​ടെ പി​ൻ​വ​ലി​ക്കാ​നാ​യേ​ക്കും’’- ഗോ​ൾ​ഡ്മാ​ൻ സാ​ക്സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.കോ​വി​ഡ് ര​ണ്ടാം വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നേ​ര​ത്തെ മ​റ്റു വി​പ​ണി​വി​ശ​ക​ല​ന ഏ​ജ​ൻ​സി​ക​ളും ഇ​ന്ത്യ​യു​ടെ ന​ട​പ്പു​ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ​വ​ള​ർ​ച്ച പ്ര​തീ​ക്ഷ തി​രു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം 2021-2022 ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ ജി​ഡി​പി 10.5 ശ​ത​മാ​നം വ​ള​രു​മെ​ന്നാ​ണ് ആർബിഎയുടെ പ്ര​തീ​ക്ഷ. ഐ​എം​എ​ഫ് 12.5 ശ​ത​മാ​നം വ​ള​ർ​ച്ച​യും ലോ​ക ബാ​ങ്ക് 10.1 ശ​ത​മാ​നം വ​ള​ർ​ച്ച​യും പ്ര​തീ​ക്ഷി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.