സി​എ​സ്ബി ബാ​ങ്കി​ന് 218.40 കോ​ടി അ​റ്റാ​ദാ​യം
സി​എ​സ്ബി ബാ​ങ്കി​ന് 218.40 കോ​ടി അ​റ്റാ​ദാ​യം
Monday, May 10, 2021 11:50 PM IST
കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് 2021 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 218.40 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി​​​യ​​​താ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ സി.​​​വി.​​​ആ​​​ർ. രാ​​​ജേ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു. ബാ​​​ങ്കി​​​ന്‍റെ എ​​​ക്കാ​​​ല​​ത്തെയും ഉ​​​യ​​​ർ​​​ന്ന അ​​​റ്റാ​​​ദാ​​​യ​​​മാ​​​ണി​​​ത്. 2020 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ 12.72 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 1617 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വാ​​​ണി​​​ത്.

2020 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ 59.7 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ബാ​​​ങ്ക് 2021 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ 42.89 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. 2021 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 2020 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 119 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യോ​​​ടെ 613.21 കോ​​​ടി രൂ​​​പ​​​യാ​​​യി. അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ൾ 22 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 168.81 കോ​​​ടി​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.


നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ​​​യും വാ​​​യ്പ​​​ക​​​ളു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല യ​​​ഥാ​​​ക്ര​​​മം 12, 6 ശ​​​ത​​​മാ​​​നം വീ​​​തം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച​​​പ്പോ​​​ൾ ത​​​ങ്ങ​​​ൾ യ​​​ഥാ​​​ക്രം 21, 27 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് കൈ​​​വ​​​രി​​​ച്ച​​​ത്. ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 200 പു​​​തി​​​യ ശാ​​​ഖ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.