വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​ത്തി​ൽ 22.4 ശ​ത​മാ​നം വ​ർ​ധ​ന
വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​ത്തി​ൽ 22.4 ശ​ത​മാ​നം വ​ർ​ധ​ന
Wednesday, May 12, 2021 11:34 PM IST
മും​​ബൈ: മാ​​ർ​​ച്ചി​​ൽ രാ​​ജ്യ​​ത്തെ വ്യ​​വ​​സാ​​യ ഉ​​ത്പാ​​ദ​​ന സൂ​​ചി​​ക (ഐ​ഐ​പി) മു​​ൻ വ​​ർ​​ഷം മാ​​ർ​​ച്ചി​​നെ അ​​പേ​​ക്ഷി​​ച്ച് 22.4 ശ​​ത​​മാ​​ന​​മു​​യ​​ർ​​ന്നു. 2020 മാ​​ർ​​ച്ചി​​ൽ, കോ​​വി​​ഡ് ഒ​​ന്നാം ത​​രം​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നി​​ർ​​മാ​​ണ​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ്തം​​ഭി​​ച്ച​​താ​​ണ് ഇ​​ക്കു​​റി ഉ​​ത്പാ​​ദ​​ന​​ക്ക​​ണ​​ക്കി​​ൽ ഇ​​ത്ര വ​​ള​​ർ​​ച്ച ദൃ​​ശ്യ​​മാ​​വാ​​ൻ കാ​​ര​​ണം. അ​​തേ​​സ​​മ​​യം, 2020-21 ധ​​ന​​കാ​​ര്യ​​വ​​ർ​​ഷ​​ത്തി​​ൽ ഐ​ഐ​പി 8.6 ശ​​ത​​മാ​​നം ചു​​രു​​ങ്ങി. 2019-20 കാ​​ല​​യ​​ള​​വി​​ൽ ഐ​ഐ​പി​​യി​​ലെ ഇ​​ടി​​വ് 0.8 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു.

നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ലെ ഉ​​ത്പാ​​ദ​​നം മാ​​ർ​​ച്ചി​​ൽ 25.8 ശ​​ത​​മാ​​ന​​മു​​യ​​ർ​​ന്നു. ഖ​​ന​​നോ​​ത്പാ​​ദ​​ന​​ത്തി​​ലെ​​യും വൈ​​ദ്യു​​തോ​​ത്പാ​​ദ​​ന​​ത്തി​​ലെ​​യും വ​​ർ​​ധ​​ന യ​​ഥാ​​ക്ര​​മം 6.1 ശ​​ത​​മാ​​ന​​വും 22.5 ശ​​ത​​മാ​​ന​​വു​​മാ​​ണ്. എെ​ഐ​പി​യു​​ടെ 40 ശ​​ത​​മാ​​ന​​വും വ​​രു​​ന്ന കാ​​ത​​ൽ മേ​​ഖ​​ല​​യി​​ലെ വ്യ​​വ​​സാ​​യ ഉ​​ത്പാ​​ദ​​നം ഏ​​ഴ് ശ​​ത​​മാ​​നം കൂ​​ടി.

അ​​തേ​​സ​​മ​​യം ഈ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ലെ​​യും 2020 മാ​​ർ​​ച്ചി​​ലെ​​യും വ്യ​​വ​​സാ​​യ ഉ​​ത്പാ​​ദ​​നം താ​​ര​​ത​​മ്യം ചെ​​യ്യു​​ന്ന​​തി​​ൽ കാ​​ര്യ​​മി​​ല്ലെ​​ന്ന് സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​​ല​​യി​​രു​​ത്തി. 2019 മാ​​ർ​​ച്ചി​​ലെ ഉ​​ത്പാ​​ദ​​ന​​ത്തെ അ​​പേ​​ക്ഷി​​ച്ച് നോ​​ക്കി​​യാ​​ൽ ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ലെ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ നേ​​രി​​യ ഇ​​ടി​​വാ​​ണു​​ള്ള​​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.