റബർ കടകൾ തുറക്കാൻ അനുവദിക്കണം: ഡീലേഴ്സ് ഫെഡറേഷൻ
റബർ കടകൾ  തുറക്കാൻ അനുവദിക്കണം:  ഡീലേഴ്സ്  ഫെഡറേഷൻ
Saturday, May 15, 2021 12:49 AM IST
കോ​​ട്ട​​യം: കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും പാ​​ലി​​ച്ചു ബാ​​ങ്കു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ദി​​വ​​സ​​ങ്ങ​​ളി​​ൽ സം​​സ്ഥാ​​ന​​ത്തെ റ​​ബ​​ർ ക​​ട​​ക​​ളും തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​നു​​വാ​​ദം ന​​ൽ​​ക​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി​​യോ​​ട് ഇ​​ന്ത്യ​​ൻ റ​​ബ​​ർ ഡീ​​ലേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ ഉ​​ന്ന​​ത ത​​ല യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ പാ​​ലി​​ച്ച് ക​​ഴി​​ഞ്ഞ കു​​റെ ദി​​വ​​സ​​ങ്ങ​​ളാ​​യി സം​​സ്ഥാ​​ന​​ത്തെ റ​​ബ​​ർ ക​​ട​​ക​​ൾ തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ല.

ജൂ​​ണ്‍ ആ​​ദ്യം കേ​​ര​​ള​​ത്തി​​ൽ കാ​​ല​​വ​​ർ​​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പാ​​യി റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ ത​​ങ്ങ​​ളു​​ടെ മ​​ര​​ങ്ങ​​ളി​​ൽ പ്ലാ​​സ്റ്റി​​ക്, ഷെ​​യ്ഡ് ഇ​​ടു​​ന്ന ജോ​​ലി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ത്ത​​രം സാ​​ധ​​ന​​ങ്ങ​​ൾ (പ്ലാ​​സ്റ്റി​​ക്, ഷെ​​യ്ഡ്, പ​​ശ മ​​റ്റ് അ​​നു​​ബ​​ന്ധ സാ​​ധ​​ന​​ങ്ങ​​ൾ) വി​​ൽ​​ക്കു​​ന്ന റ​​ബ​​ർ ക​​ട​​ക​​ളും സൊ​​സൈ​​റ്റി​​ക​​ളും തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത​​തു മൂലം ക​​ർ​​ഷ​​ക​​ർ​​ക്ക് ഇ​വ വാ​​ങ്ങു​​വാ​​ൻ സാ​​ധി​​ക്കാ​​താ​യി​രി​ക്കു​ന്നു​വെ​ന്ന് പ്ര​​സി​​ഡ​​ന്‍റ് ജോ​​ർ​​ജ് വാ​​ലി​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു പി. ​​തോ​​മ​​സും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.