കല്യാണ്‍ ജ്വല്ലേഴ്സ് അറ്റാദായം 54.1% കൂടി
Thursday, May 27, 2021 10:23 PM IST
കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്സ് 2020-21 സാമ്പത്തികവര്‍ഷത്തെ നാലാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നാലാം പാദത്തില്‍ ആകെ വിറ്റുവരവ് 3056.6 കോടി രൂപ. മുന്‍വര്‍ഷത്തില്‍ ഇതേ പാദത്തില്‍ ഇത് 2140.7 കോടി രൂപയായിരുന്നു.
ഇന്ത്യയിലെ വിറ്റുവരവ് 60.6 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള ആകമാന വിറ്റുവരവിലെ വളര്‍ച്ച 42.8 ശതമാനമായിരുന്നു. 2020-21 നാലാം പാദത്തില്‍ മൊത്തം അറ്റാദായം 73.9 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 54.1 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. 2020-21 വര്‍ഷത്തെ കമ്പനിയുടെ ആകെ വിറ്റുവരവ് 8,573.3 കോടി രൂപയായിരുന്നു.
മുന്‍വര്‍ഷത്തെ 10,100.9 കോടിയില്‍നിന്ന് 15.1 ശതമാനം ഇടിവുണ്ടായി. ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വിറ്റുവരവിലെ ഇടിവ് 6.6 ശതമാനം മാത്രമാണ്.