ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്
ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്
Thursday, May 27, 2021 10:23 PM IST
മും​​​ബൈ: കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ 43-ാം ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ൽ ഇ​​​ന്നു യോ​​​ഗം ചേ​​​രും. വാ​​​ക്സി​​​ൻ, മ​​​രു​​​ന്നു​​​ക​​​ൾ, മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ കോ​​​വി​​​ഡ് ര​​​ക്ഷാ സാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ന്ന​​​ത് കൗ​​​ൺ​​​സി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.

ബി​​​ജെ​​​പി ഇ​​​ത​​​ര സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഭ​​​രി​​​ക്കു​​​ന്ന രാ​​​ജ​​​സ്ഥാ​​​ൻ, പ​​​ഞ്ചാ​​​ബ്, ച​​​ത്തീ​​​സ്ഗ​​​ഡ്, ത​​​മി​​​ഴ്നാ​​​ട്, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ജാ​​​ർ​​​ഖ​​​ണ്ഡ്, കേ​​​ര​​​ളം, പ​​ശ്ചി​​മ ബം​​​ഗാ​​​ൾ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ കോ​​​വി​​​ഡ് ര​​​ക്ഷാ സാ​​​മ​​​ഗ്രി​​​ക​​​ൾ​​​ക്ക് നി​​​കു​​​തി​​​യൊ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ‌​​​ന്നാ​​ണു വി​​​വ​​​രം.​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ലെ ഇ​​​ടി​​​വ് പ​​​രി​​​ഹ​​​രി​​​ക്കുന്നതിനു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ളും മീ​​​റ്റിം​​​ഗി​​​ൽ മു​​​ഖ്യ​​​ച​​​ർ​​​ച്ച​​​യാ​​​കും. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര ഇ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് 2.69 ല​​​ക്ഷം കോ​​​ടി​​​രൂ​​​പ​​​യോ​​​ളം കി​​​ട്ടാ​​​നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.