തളർച്ച ഒന്നാം തരംഗത്തിലെ അത്ര രൂക്ഷമല്ല: ആ​​​ർ​​​ബി​​​ഐ
തളർച്ച ഒന്നാം തരംഗത്തിലെ  അത്ര രൂക്ഷമല്ല: ആ​​​ർ​​​ബി​​​ഐ
Thursday, May 27, 2021 10:23 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക​​​​രം​​​​ഗം, ഒ​​​​ന്നാം കോ​​​​വി​​​​ഡ് ത​​​​രം​​​​ഗ​​​​ത്തി​​​​ലെ അ​​​​ത്ര ത​​​​ള​​​​ർ​​​​ച്ച​​​​യി​​​​ല​​​​ല്ലെ​​​​ന്ന് റി​​​​സ​​​​ർ​​വ് ​​ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ(​​​ആ​​​ർ​​​ബി​​​ഐ). എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും ര​​​​ണ്ടാം ത​​​​രം​​​​ഗം ഹ്ര​​​​സ്വ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ വ​​​ലി​​​യ അ​​​​നി​​​​ശ്ചി​​​​താ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടാ​​​​ക്കു​​​​മെ​​​​ന്നും ആ​​​​ർ​​​​ബി​​​​എ​​​​യെു​​​​ടെ വാ​​​​ർ​​​​ഷി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

“കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗം എ​​​​ത്ര​​​​വേ​​​​ഗം പി​​​​ടി​​​​ച്ചു​​​​കെ​​​​ട്ടാ​​​​നാ​​​​കും എ​​​​ന്ന​​​​തി​​​​നെ ആ​​​​ശ്ര​​​​യി​​​​ച്ചാ​​​യി​​​രി​​​ക്കും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക വ​​​​ള​​​​ർ​​​​ച്ച. കോ​​​​വി​​​​ഡി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ആ​​​​ഗോ​​​​ള ചെ​​​​റു​​​​ത്തു​​നി​​​​ൽ​​പ്പ് വ​​​​ലി​​​​യ പു​​​​രോ​​​​ഗ​​​​തി​​​​യു​​​​ണ്ടാ​​​​ക്കും. ബാ​​​​ങ്കു​​​​ക​​​​ൾ കി​​​​ട്ടാ​​​​ക്ക​​​​ട​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് കൃ​​​​ത്യ​​​​മാ​​​​യി ന​​​​ട​​​​ത്ത​​​​ണം. നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ലേ​​​​ക്കാ​​​​യി കൂ​​​​ടു​​​​ത​​​​ൽ വ​​​​ക​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളും ബാ​​​ങ്കു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വേ​​​​ണ്ടി​​​​വ​​​​രും. ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ലും മ​​​​റ്റും ത​​​​ട​​​​സ​​​​ങ്ങ​​​​ളു​​​​ള്ള​​​​തി​​​​നാ​​​​ൽ ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന വി​​​​ല​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന തു​​​​ട​​​​ർ​​​​ന്നേ​​​​ക്കും. കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം രൂ​​​ക്ഷ​​​മാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​ നി​​​​ല കൂ​​​​ടു​​​​ത​​​​ൽ ഉ​​​​യ​​​​രാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.’’ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഓ​ഹ​രി​വി​പ​ണി​യി​ലെ കു​തി​പ്പ്: ജാ​ഗ്ര​ത​ വേ​ണം

മും​​​​ബൈ: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ​​​​ന്പ​​​​ദ്‌​​​വ്യ​​​​വ​​​​സ്ഥ ചു​​​​രു​​​​ങ്ങു​​​​ന്ന ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഓ​​​​ഹ​​​​രി​​​​വി​​​​ല​​​​ക​​​​ൾ കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​ന്ന​​​​തി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ക​​​​ർ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ർ​​​​ബി​​​​ഐ വി​​​​ല​​​​യി​​​​രു​​​​ത്തി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് ഓ​​​​ഹ​​​​രി​​​​വി​​​​ല​​​​ക​​​​ളി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ള്ള​​​​ത്. പ​​​​ല ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​യും ഓ​​​​ഹ​​​​രി​​​​വി​​​​ല ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം വ​​​​ർ​​​​ധി​​​​ച്ചു.


2020-21 ധ​​​​ന​​​​കാ​​​​ര്യ വ​​​​ർ​​​​ഷം ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി എ​​​​ട്ട് ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​യു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കെ ഓ​​​​ഹ​​​​രി​​​​വി​​​​ല​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ഇ​​​​ത്ര വലിയ വ​​​​ർ​​​​ധ​​​​ന ന​​​​ഷ്ട​​സാ​​​​ധ്യ​​​​ത​​​​യു​​​​ടെ കു​​​​മി​​​​ള​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു. ആ​​​​ഗോ​​​​ള​​രം​​​​ഗ​​​​ത്തും സ​​​​മാ​​​​ന​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ന്നും ആ​​​​ർ​​​​ബി​​​​എ​​​​യെു​​​​ടെ വാ​​​​ർ​​​​ഷി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, ബോം​​​​ബെ സ്റ്റോ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ചി​​​​ൽ ലി​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ള്ള ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ആ​​​​കെ വി​​​​പ​​​​ണി​​​​മൂ​​​​ല്യം സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡാ​​​​യ 220.74 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ഇ​​​​ന്നെ​​​​ലെ സെ​​​​ൻ​​​​സെ​​​​ക്സ് 97.70 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ർ​​​​ന്ന് 51,115.22 ലാ​​​​ണ് ക്ലോ​​​​സ് ചെ​​​​യ്ത​​​​ത്. ത​​​​ലേ ദി​​​​വ​​​​സം സെ​​​​ൻ​​​​സെ​​​​ക്സ് 379.99 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ദി​​​​വ​​​​സം​​​​കൊ​​​​ണ്ട് നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 1,67,959.92 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.