ഐഒബിയും സെൻട്രൽ‌ ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യവത്കരിക്കാൻ ശിപാർശ
ഐഒബിയും സെൻട്രൽ‌ ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യവത്കരിക്കാൻ ശിപാർശ
Tuesday, June 8, 2021 12:03 AM IST
മും​ബൈ: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളാ​യ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കും (ഐ​ഒ​ബി)​ന​ട​പ്പു ധ​ന​കാ​ര്യ​വ​ർ​ഷം സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

2021ലെ ​കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ച സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി.

ഈ ​ര​ണ്ടു ബാ​ങ്കു​ക​ളു​ടെ​യും പേ​രു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യി നീ​തി ആ​യോ​ഗും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന ബാങ്കുകളുടെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.


ന​ട​പ്പു ധ​ന​കാ​ര്യ​വ​ർ​ഷം ര​ണ്ടു പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും ഒ​രു ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​

ഇ​തി​ലൂ​ടെ 1.75 ല​ക്ഷം കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.