പുതു റിക്കാർഡ് കുറിച്ച് സൂചികകൾ
പുതു റിക്കാർഡ് കുറിച്ച് സൂചികകൾ
Tuesday, June 8, 2021 12:03 AM IST
മും​ബൈ: ഓ​ഹ​രി​വി​പ​ണി​യി​ലെ കു​തി​പ്പി​ൽ പു​തു റി​ക്കാ​ർ​ഡ് കു​റി​ച്ച് സൂ​ചി​ക​ക​ൾ. ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 228 പോ​യി​ന്‍റ് ക​യ​റി റി​ക്കാ​ർ​ഡ് ക്ലോ​സിം​ഗ് ത​ല​മാ​യ 52,329ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ഇ​തോ​ടെ ബി​എ​സ്ഇ​യി​ൽ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള ക​ന്പ​നി​ക​ളു​ടെ ആ​കെ വി​പ​ണി മൂ​ല്യം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ 229 ല​ക്ഷം കോ​ടി രൂ​പ​യി​ലെ​ത്തി. നി​ക്ഷേ​പ​ക​രു​ടെ വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന 1,81,694.26 കോ​ടി രൂ​പ​യാ​ണ്.

എ​ൻ​എ​സ്ഇ നി​ഫ്റ്റി 81 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 15,752ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. നി​ഫ്റ്റി​യു​ടെ​തും റി​ക്കാ​ർ​ഡ് ക്ലോ​സിം​ഗാ​ണ്. പ​വ​ർ​ഗ്രി​ഡ്, എ​ൻ​ടി​പി​സി, അ​ൾ​ട്ര സെം​കോ, റി​ല​യ​ൻ​സ്, തു​ട​ങ്ങി​യ ക​ന്പ​നി​ക​ളാ​ണ് സെ​ൻ​സെ​ക്സ് നി​ര​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.


അ​തേ​സ​മ​യം, ബ​ജാ​ജ് ഫി​നാ​ൻ​സ്, എ​ച്ച്ഡി​എ​ഫ്സി, ഡോ. ​റെ​ഡ്ഢീ​സ്,എ​സ്ബി​ഐ എ​ന്നീ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​വി​ല പി​ന്നോ​ട്ടു​പോ​യി. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ കു​റ​വു​ണ്ടാ​കു​ന്ന​തും മേ​യി​ലെ ജി​എ​സ്ടി വ​രു​മാ​നം ഒ​രു ല​ക്ഷം കോ​ടി ക​ട​ന്ന​തും നി​ക്ഷേ​പ​ക​രു​ടെ ആ​ത്മവി​ശ്വാ​സം കൂ​ട്ടി​യെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.