മൃ​ഗ​സം​ര​ക്ഷ​ണ​ മേ​ഖ​ല​യി​ല്‍ പ്രൊ​വെ​റ്റിന്‍റെ സഹായം 4.16 കോ​ടി​യാ​യി
Tuesday, June 8, 2021 11:51 PM IST
കൊ​​​ച്ചി: കേ​​ര​​ള​​ത്തി​​ൽ കോ​​​വി​​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​കു​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ​ മേ​​​ഖ​​​ല​​​യി​​​ല്‍ 1.65 കോ​​​ടി രൂ​​​പ​​​യു​​​ടെ കൂ​​​ടി സ​​​ഹാ​​​യ​​​വു​​​മാ​​​യി പ്രോ​​​വെ​​​റ്റ് ആ​​​നി​​​മ​​​ല്‍ ഹെ​​​ല്‍​ത്ത്. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 2.51 കോ​​​ടി രൂ​​​പ​​​യു​​​ടെ വെ​​​റ്റ​​റി​​​ന​​​റി മ​​​രു​​​ന്നു​​​ക​​​ളും ഫീ​​​ഡ് സ​​​പ്ലി​​​മെ​​ന്‍റു​​ക​​​ളും സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തോ​​​ടെ ക​​​മ്പ​​​നി​​യു​​ടെ കോ​​​വി​​​ഡ് സ​​​ഹാ​​​യം 4.16 കോ​​​ടി​ രൂ​​പ​​യാ​​യി.

സം​​​സ്ഥാ​​​ന മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള വെ​​​റ്റ​​​റി​​​ന​​​റി ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ വ​​​ഴി​​​യാ​​​ണു ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി മ​​​രു​​​ന്നു​​​ക​​​ളും ഫീ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​ക. നാ​​​ലാം ഘ​​​ട്ട​​​ത്തി​​​ല്‍ 51 ഉ​​​ത്പ​​ന്ന​​​ങ്ങ​​​ളാ​​​ണ് ക​​​ര്‍​ഷ​​​ക​​​ര്‍​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് പ്രോ​​​വെ​​​റ്റ് ആ​​​നി​​​മ​​​ല്‍ ഹെ​​​ല്‍​ത്ത് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സി.​​​കെ. സ്റ്റീ​​​ഫ​​​ന്‍ പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ കൂ​​​ടാ​​​തെ നാ​​​ലു രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍​കൂ​​​ടി പ്രോ​​​വെ​​​റ്റി​​​ന് സാ​​​ന്നി​​​ധ്യ​​​മു​​​ണ്ട്. ക​​​ര്‍​ഷ​​​ക​​​രാ​​​ണ് തങ്ങ​​​ളു​​​ടെ വ​​​ള​​​ര്‍​ച്ച​​​യ്ക്കു പി​​​ന്നി​​​ലെ​​ന്നും പ്ര​​​തി​​​സ​​​ന്ധി കാ​​​ല​​​ത്തു അ​​വ​​രെ സ​​​ഹാ​​​യി​​​ക്കേ​​​ണ്ട​​​ത് ത​​​ങ്ങ​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.