കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് വി​ഗാ​ര്‍​ഡി​ന്‍റെ കൈ​ത്താ​ങ്ങ്
കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക്  വി​ഗാ​ര്‍​ഡി​ന്‍റെ കൈ​ത്താ​ങ്ങ്
Friday, June 11, 2021 12:11 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്കു വി​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് മെ​​​ഡി​​​ക്ക​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും മ​​​രു​​​ന്നു​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.

ആ​​​ലു​​​വ​​യി​​ലെ ഗ​​വ. കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​ക്ക് ഐ​​​സി​​​യു മോ​​​ണി​​​റ്റ​​​റു​​​ക​​​ളും വെ​​​ന്‍റി​​​ലേ​​​റ്റ​​​റു​​​ക​​​ളും 500 ഡോ​​​സ് റെം​​​ഡി​​​സി​​​വി​​​ര്‍ മ​​​രു​​​ന്നും ന​​​ല്‍​കി. അ​​​ങ്ക​​​മാ​​​ലി പാ​​​റ​​​ക്ക​​​ട​​​വ് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഒ​​​ന്നാം​​​ത​​​ല കോ​​​വി​​​ഡ് ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് സീ​​​ലിം​​​ഗ് ഫാ​​​നു​​​ക​​​ളും കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ കോ​​​വി​​​ഡ് വാ​​​ര്‍​ഡി​​​ലേ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ ഐ​​​സി​​​യു മോ​​​ണി​​​റ്റ​​​റു​​​ക​​​ള്‍, വെ​​​ന്‍റി​​​ലേ​​​റ്റ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും കൈ​​​മാ​​​റി. പാ​​​ല​​​ക്കാ​​​ട് സ​​​ര്‍​ക്കാ​​​ര്‍ കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് 1,000 പി​​​പി​​​ഇ കി​​​റ്റു​​​ക​​​ള്‍, 1,500 ഇ​​​ന്‍​സു​​​ലേ​​​ഷ​​​ന്‍ പാ​​​യ്ക്കു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളും വി​​​ഗാ​​​ര്‍​ഡ് ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.