പി​ടി​വി​ട്ട് വി​ല​ക്ക​യ​റ്റം; ഇന്ധന വിലയിലും ഭക്ഷ്യോത്പന്ന വിലയിലും വൻ വർധന
പി​ടി​വി​ട്ട് വി​ല​ക്ക​യ​റ്റം; ഇന്ധന വിലയിലും ഭക്ഷ്യോത്പന്ന വിലയിലും വൻ വർധന
Monday, June 14, 2021 11:29 PM IST
മും​​​​ബൈ: കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗ​​​​ത്തി​​​​ന്‍റെ അ​​​​സ്വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ ജീ​​​​വി​​​​തം കൂ​​​​ടു​​​​ത​​​​ൽ ദു​​​​ഃസ​​​​ഹ​​​​മാ​​​​ക്കി രാ​​​​ജ്യ​​​​ത്തെ വി​​​​ല​​​​ക്ക​​​​യ​​​​റ്റം. ഉ​​​​പ​​​​ഭോ​​​​ക്തൃ വി​​​​ല സൂ​​​​ചി​​​​ക( സി​​​പി​​​ഐ)​​​അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള ചി​​​​ല്ല​​​​റ​​​​ വി​​​​ല​​​​ക്ക​​​​യ​​​​റ്റം മേ​​​​യ്മാ​​​​സം 6.3 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ക​​​​ഴി​​​​ഞ്ഞ ആ​​​​റു​​​​ മാ​​​​സ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും കൂ​​​​ടി​​​​യ വി​​​​ല​​​​ക്ക​​​​യ​​​​റ്റ നി​​​​ല​​​​യാ​​​​ണി​​​​ത്. ഇ​​​​ന്ധ​​​​ന വി​​​​ല​​​​യി​​​​ലെ​​​​യും ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന വി​​​​ല​​​​യി​​​​​​​​ലെയും വ​​​​ർ​​​​ധ​​​​ന​​​​​​​​യാ​​​​ണ് വി​​​​ല​​​​ക്ക​​​​യ​​​​റ്റം കൂ​​​​ട്ടി​​​​യ​​​​ത്.

ഏ​​​​പ്രി​​​​ലി​​​​ൽ 1.96 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഭ​​​​ക്ഷ്യ​​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റം മേ​​​​യി​​​​ൽ 5.01 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. മേ​​​​യി​​​​ലെ ഇ​​​​ന്ധ​​​​ന വി​​​​ല​​​​ക്ക​​​​യ​​​​റ്റം 11.58 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. ഏ​​​​പ്രി​​​​ലി​​​​ൽ ഇ​​​​ത് 7.91 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.​​​​ചി​​​​ല്ല​​​​റ വി​​​​ല​​​​ക്ക​​​​യ​​​​റ്റം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ നി​​​​ല​​​​യാ​​​​യ ആ​​​​റു ശ​​​​ത​​​​മാ​​​​നം ക​​​​ട​​​​ന്ന​​​​ത് ധ​​​​ന​​​​ന​​​​യ​​​​ത്തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ആ​​​​ർ​​​​ബി​​​​ഐ​​യെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

അ​​​തേ​​​സ​​​മ​​​യം, മേ​​​​യി​​​​ലെ മൊ​​​​ത്ത​​​​വി​​​​ല​​​​സൂ​​​​ചി​​​​ക അ​​​​ടി​​​​സ്ഥ​​​​മാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള വി​​​​ല​​​​ക്ക​​​​യ​​​​റ്റം 12.94 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണെ​​ന്നു കേ​​​​ന്ദ്ര വാ​​​​ണി​​ജ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ വി​​​​ല​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു മൊ​​​ത്ത​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റം കൂ​​​​ടാ​​​​ൻ കാ​​​​ര​​​​ണം. മു​​​​ൻ​​​​വ​​​​ർ​​​​ഷം മേ​​​​യി​​​​ലെ വി​​​​ല​​​​വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണം കോ​​​​വി​​​​ഡ് മൂ​​​​ലം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തും ഇ​​​​ക്കു​​​​റി മേ​​​​യി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​ന്നു വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. 2020 മേ​​​​യി​​​​ൽ -3.37 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു മൊ​​​ത്ത​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റം. ഏ​​​​പ്രി​​​​ലി​​​​ൽ ഇ​​​​ത് 10.49 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.


മേ​​​​യി​​​​ൽ ഇ​​​​ന്ധ​​​​ന ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളി​​​​ലെ മൊ​​​ത്ത​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റം 37.61 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം ഭ​​​​ക്ഷ്യ​​​​വി​​​​ല​​​​ക്ക​​​​യ​​​​റ്റം നേ​​​​രി​​​​യ​​​​തോ​​​​തി​​​​ൽ കു​​​​റ​​​​ഞ്ഞ് 4.31 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. എ​​​​ന്നാ​​​​ൽ ഉ​​​​ള്ളി​​​​യു​​​ടെ മൊ​​​ത്ത​​​വി​​​​ല​​​​യി​​​​ൽ മേ​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്-23.24 ശ​​​​ത​​​​മാ​​​​നം.

അ​ടു​ത്തി​ടെ ന​ട​ന്ന ധ​ന​ന​യ​സ​മി​തി​യോ​ഗ​ത്തി​ൽ ചി​ല്ല​റ​വി​ല​ക്ക​യ​റ്റം ന​ട​പ്പു​ധ​ന​കാ​ര്യ​വ​ർ​ഷം 5.1 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.