എ​സ്ബി​ഐയുടെ സർവീസ് ചാർജ് പ​രി​ഷ്ക​ാരം ഇന്നു മുതൽ
എ​സ്ബി​ഐയുടെ സർവീസ് ചാർജ്  പ​രി​ഷ്ക​ാരം ഇന്നു മുതൽ
Thursday, July 1, 2021 12:52 AM IST
ന്യൂ​ഡ​ൽ​ഹി: സീ​റോ ബാ​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തിന്‍റെ സർവീസ് ചാർജ് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ​രി​ഷ്ക​രി​ച്ചു.

ഇ​ന്നു​മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​യി​രി​ക്കും പ​രി​ഷ്ക​രി​ച്ച ച​ട്ട​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ക. എ​ടി​എം സേ​വ​നം, ബ്രാ​ഞ്ചി​ലെ​ത്തി​യു​ള്ള പ​ണം പി​ൻ​വ​ലി​ക്ക​ൽ, ചെ​ക്ക് ബു​ക്ക് ഉ​പ​യോ​ഗം എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​വീ​സ് ചാ​ർ​ജാ​ണ് എ​സ്ബി​ഐ പു​തു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​സ​ത്തി​ൽ നാ​ല് ഇ​ട​പാ​ടു​ക​ൾ സൗ​ജ​ന്യ​മാ​യി​രി​ക്കും. തു​ട​ർ​ന്നു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കും.

പ​ണം പി​ൻ​വ​ലി​ക്കു​ന്പോ​ൾ നാ​ല് ഇ​ട​പാ​ടു​ക​ൾ​ക്കു ശേ​ഷം ഓ​രോ ഇ​ട​പാ​ടി​നും 15 രൂ​പ​യ്ക്കു പു​റ​മേ ജി​എ​സ്ടി​യും അ​ട​ക്ക​മാ​ണ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്.

ചെ​ക്ക്ബു​ക്ക് ഇ​ട​പാ​ടി​ൽ സ്വ​ന്തം ചെ​ക്ക്ബു​ക്ക് ഉ​പ​യോ​ഗി​ച്ച് പി​ൻ​വ​ലി​ക്കാ​വു​ന്ന പ​ണ​ത്തി​ന്‍റെ പ​രി​ധി ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ന്‍റെ പാ​സ്ബു​ക്കി​നൊ​പ്പം പി​ൻ​വ​ലി​ക്കാ​നു​ള്ള ഫോം ​കൂ​ടി ഉ​പ​യോ​ഗി​ച്ച് പി​ൻ​വ​ലി​ക്കാ​വു​ന്ന പ​ണ​ത്തി​ന്‍റെ പ​രി​ധി 25000 രൂ​പ​യാ​ക്കി നി​ശ്ച​യി​ച്ചു. ചെ​ക്ക് ലീ​ഫ് ഉ​പ​യോ​ഗി​ച്ച് തേ​ർ​ഡ് പാ​ർ​ട്ടി പ​ണം പി​ൻ​വ​ലി​ക്കു​ന്പോ​ൾ പ​ര​മാ​വ​ധി പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക 50,000 രൂ​പ​യാ​ക്കി. അ​തേ​സ​മ​യം, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് പ​രി​ഷ്ക​രി​ച്ച നി​ര​ക്കു​ക​ൾ ബാ​ധ​ക​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.