ജി​എ​സ്ടി 3 ബി ​റി​ട്ടേ​ണി​ലെ ലേ​റ്റ്ഫീ ഇ​ള​വു​ക​ൾ ഓ​ഗ​സ്റ്റ് 31 വ​രെ
ജി​എ​സ്ടി 3 ബി ​റി​ട്ടേ​ണി​ലെ ലേ​റ്റ്ഫീ ഇ​ള​വു​ക​ൾ ഓ​ഗ​സ്റ്റ് 31 വ​രെ
Thursday, July 1, 2021 11:05 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 2017 ജൂ​​​ലൈ മു​​​ത​​​ൽ 2021 ഏ​​​പ്രി​​​ൽ വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കു​​​ടി​​​ശി​​​ഖ​​​യു​​​ള്ള ജി​​​എ​​​സ്ടി 3 ബി ​​​റി​​​ട്ടേ​​​ണു​​​ക​​​ളി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ലേ​​​റ്റ് ഫീ ​​​ഇ​​​ള​​​വു​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ ല​​​ഭ്യ​​​മാ​​​കും. ജൂ​​​ലൈ 2017 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 2021 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള റി​​​ട്ടേ​​​ണു​​​ക​​​ൾ​​​ക്കാ​​​ണ് ലേ​​​റ്റ് ഫീ ​​​ഇ​​​ള​​​വു​​​ക​​​ൾ.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ’നി​​​ൽ’ റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട നി​​​കു​​​തി​​​ദാ​​​യ​​​കർ ലേ​​​റ്റ് ഫീ​​​യാ​​​യി പ്ര​​​തി​​​മാ​​​സം പ​​​ര​​​മാ​​​വ​​​ധി 500 രൂ​​​പ മാ​​​ത്രം അ​​​ട​​​ച്ചാ​​​ൽ മ​​​തി. എ​​​ന്നാ​​​ൽ മു​​​ൻ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഒ​​​ന്ന​​​രക്കോടി വ​​​രെ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം പ​​​ര​​​മാ​​​വ​​​ധി 2000 രൂ​​​പ​​​യും ഒ​​​ന്ന​​​രക്കോടി​​​ക്കു മു​​​ക​​​ളി​​​ൽ അ​​​ഞ്ചു കോ​​​ടി വ​​​രെ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം പ​​​ര​​​മാ​​​വ​​​ധി 5000 രൂ​​​പ​​​യും ലേ​​​റ്റ് ഫീ​​​യാ​​​യി അ​​​ട​​​ച്ച് റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​കും. കേ​​​ന്ദ്ര നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​കാ​​​ര​​​മാ​​​ണ് ലേ​​​റ്റ് ഫീ​​​യി​​​ലെ ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വ​​​ർ​​​ഷം 1.20 ല​​​ക്ഷം രൂ​​​പ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ലേ​​​റ്റ് ഫീ​​​യി​​​ലാ​​​ണ് ഇ​​​ള​​​വു വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.