പ​റ​ക്കും കാ​മ​റ​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണ്‍! പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​വോ
പ​റ​ക്കും കാ​മ​റ​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണ്‍! പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​വോ
Sunday, July 4, 2021 12:22 AM IST
മുംബൈ: ഫോ​​ണി​​ൽ​​നി​​ന്ന് പ​​റ​​ന്നു​​യ​​രു​​ന്ന ഇ​​ത്തി​​രി​​ക്കു​​ഞ്ഞ​​ൻ കാ​​മ​​റ! സ്പൈ ​​ത്രി​​ല്ല​​ർ സി​​നി​​മക​​ളി​​ൽ മാ​​ത്രം ക​​ണ്ടി​​ട്ടു​​ള്ള ഇ​​ത്ത​​രം വി​​ദ്യ​​ക​​ൾ സ​​മീ​​പ ഭാ​​വി​​യി​​ൽ യാ​​ഥാ​​ർ​​ഥ്യ​​മാ​​യേ​​ക്കു​​മെ​​ന്ന സൂ​​ച​​ന​​ക​​ളാ​​ണ് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് കേ​​ൾ​​ക്കു​​ന്ന​​ത്.

ചൈ​​നീ​​സ് സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വി​​വോ ആ​​ണ് പ​​റ​​ക്കും കാ​​മ​​റ​​യു​​ള്ള സ്മാ​​ർ​​ട്ട്ഫോ​​ണി​​ന്‍റെ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പു​​തി​​യ സം​​രം​​ഭ​​ത്തി​​ന് പേ​​റ്റ​​ന്‍റ് ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഡി​​സം​​ബ​​റി​​ൽ വേ​​ൾ​​ഡ് ഇ​​ന്‍റ​​ല​​ക്ച്വ​​ൽ പ്രോ​​പ്പ​​ർ​​ട്ടി ഓ​​ഫീ​​സി​​ൽ വി​വോ സ​​മ​​ർ​​പ്പി​​ച്ച​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ​​യു​​ന്നു. സ്മാ​​ർ​​ട്ട്ഫോ​​ണി​​ന്‍റെ വ​​ശ​​ത്തു​​നി​​ന്ന് വ​​ലി​​ച്ചൂ​​രി​​യെ​​ടു​​ക്കാ​​വു​​ന്ന വി​​ധ​​മാ​​ണ് പ​​റ​​ക്കും കാ​​മ​​റ​​ക​​ൾ സ​​ജീ​​ക​​രി​​ക്കു​​ക. പ​​റ​​ക്കു​​ന്പോ​​ൾ കൂ​​ട്ടി​​യി​​ടി ഒ​​ഴി​​വാ​​ക്കാ​​ൻ ഇ​​ൻ​​ഫ്രാ​​റെ​​ഡ് സെ​​ൻ​​സ​​റു​​ക​​ളും ഈ ​കാ​​മ​​റ​​ക​​ളി​​ലു​​ണ്ടാ​​വും.


ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള നാ​​ലു ഇ​​ത്തി​​രി​​ക്കു​​ഞ്ഞ​​ൻ കാ​​മ​​റ​​ക​​ൾ സ്മാ​​ർ​​ട്ട്ഫോ​​ണി​​ൽ ഘ​​ടി​​പ്പി​​ക്കാ​​വു​​ന്ന വി​​ധ​​മാ​​ണ് പേ​​റ്റ​​ന്‍റി​​നാ​​യു​​ള്ള വി​വോ​യു​ടെ അ​​പേ​​ക്ഷ​​യി​​ലെ രൂ​​പ​​രേ​​ഖ​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ​​യു​​ന്നു.

ചെ​​റു​​ച​​ല​​ന​​ങ്ങ​​ളും മ​​റ്റു ഒ​​ഴി​​വാ​​ക്കി മി​​ഴി​​വു​​ള്ള ചി​​ത്ര​​ങ്ങ​​ളെ​​ടു​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന ‘ജിം​​പ​​ൽ’ സം​​വി​​ധാ​​ന​​മു​​ള്ള സ്മാ​​ർ​​ട്ട്ഫോ​​ണും നേ​​ര​​ത്തേ വി​​വോ അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.