ആദായനികുതി: പുതിയ സ്കീമിലുള്ള കുറഞ്ഞ നികുതിനിരക്കുകൾ തെരഞ്ഞെടുക്കുന്നതിനു മുന്പ്
ആദായനികുതി: പുതിയ സ്കീമിലുള്ള കുറഞ്ഞ നികുതിനിരക്കുകൾ തെരഞ്ഞെടുക്കുന്നതിനു മുന്പ്
Monday, July 19, 2021 12:06 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

2020ലെ ​ഫി​നാ​ൻ​സ് ആ​ക്ടി​ലെ ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ൽ 115 ബി​എ​സി എ​ന്നൊ​രു വ​കു​പ്പു കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ത​നു​സ​രി​ച്ച് വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു കൂ​ട്ടു​കു​ടും​ബ​ങ്ങ​ൾ​ക്കും ചി​ല നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഒ​രു പ്ര​ത്യേ​ക നി​കു​തി​നി​ര​ക്ക് കൊ​ണ്ടു​വ​ന്നു. അ​ത് 01-04-2021 മു​ത​ൽ അ​താ​യ​ത് അ​സ​സ്മെ​ന്‍റ് വ​ർ​ഷം 2021-22 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

നി​കു​തി​നി​യ​മ​ത്തി​ലെ 115 ബി​എ​സി വ​കു​പ്പ് അ​നു​സ​രി​ച്ച് വ്യ​ക്തി​ക​ൾ​ക്കും ഹി​ന്ദു​കൂ​ട്ടു​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ ഇ​ഷ്ടം അ​നു​സ​രി​ച്ച് ഒ​ന്നു​കി​ൽ പു​തി​യ സ്കീ​മി​ലു​ള്ള കു​റ​ഞ്ഞ​നി​ര​ക്ക് അ​ല്ലെ​ങ്കി​ൽ പ​ഴ​യ സ്കീ​മി​ലു​ള്ള ​നി​ര​ക്കു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്.

പു​തി​യ സ്കീ​മി​ലു​ള്ള നി​ര​ക്കും പ​ഴ​യ സ്കീ​മീ​ലു​ള്ള ​നി​ര​ക്കും താ​ഴെ കൊ​ടു​ക്കു​ന്നു.




നി​കു​തി കൂ​ടാ​തെ​യു​ള്ള സെ​സും സ​ർ​ചാ​ർ​ജും ര​ണ്ടു സ്കീ​മി​നും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണ്. പ​ഴ​യ സ്കീ​മി​ൽ ല​ഭി​ച്ചി​രു​ന്ന നി​ര​വ​ധി കി​ഴി​വു​ക​ൾ പു​തി​യ സ്കീ​മി​ൽ നി​കു​തി​നി​ര​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നി​കു​തി​ദാ​യ​ക​ർ​ക്കു ല​ഭി​ക്കി​ല്ല.

കി​ഴി​വു​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​മു​ന്പ് പ​ഴ​യനി​ര​ക്കി​ലും പു​തി​യ നി​ര​ക്കി​ലും ഉ​ള്ള നി​കു​തി വ്യ​ത്യാ​സം താ​ഴെ ചേ​ർ​ക്കു​ന്നു.


കി​​ഴി​​വു​​ക​​ളും റി​​ബേ​​റ്റു​​ക​​ളും ഇ​​ല്ലെ​​ങ്കി​​ൽ പു​​തി​​യ സ്കീം ​​തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തു ലാ​​ഭ​​ക​​ര​​മാ​​ണെ​​ന്നു കാ​​ണു​​ന്നു. ഏ​​തു പ്രാ​​യ​​ത്തി​​ലു​​ള്ള വ്യ​​ക്തി​​ക​​ൾ​​ക്കും സ്വീ​​കാ​​ര്യ​​മെ​​ങ്കി​​ൽ പു​​തി​​യ സ്കീം ​​തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്.

87 എ ​​അ​​നു​​സ​​രി​​ച്ച് അ​ഞ്ചു ല​​ക്ഷം രൂ​​പ​വ​​രെ നി​​കു​​തി​​ക്ക് മു​​ന്പു​​ള്ള വ​​രു​​മാ​​നം ഉ​​ള്ള റെ​​സി​​ഡ​​ന്‍റ് ആ​​യി​​ട്ടു​​ള്ള വ്യ​​ക്തി​​ക​​ൾ​​ക്കു ല​​ഭി​​ക്കു​​ന്ന ആ​​നു​​കൂ​​ല്യം ഏ​​തു സ്കീം ​​തെ​​ര​​ഞ്ഞെ​​ടു​​ത്താ​​ലും അ​​വ​​ർ​​ക്ക് ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

പു​​തി​​യ സ്കീം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്പോ​​ൾ ല​​ഭി​​ക്കി​​ല്ലാ​​ത്ത ബെ​​നി​​ഫി​​റ്റു​​ക​​ൾ

സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് ഡി​​ഡ​​ക്ഷ​​ൻ, പ്ര​​ഫ​​ഷ​​ണ​​ൽ ടാ​​ക്സ്, ലീ​​വ് ട്രാ​​വ​​ൽ അ​​ല​​വ​​ൻ​​സു​​ക​​ൾ, ഹൗ​​സ് റെ​​ന്‍റ് അ​​ല​​വ​​ൻ​​സ്, കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​​ള്ള അ​​ല​​വ​​ൻ​​സു​​ക​​ൾ, സ്പെ​​ഷ​ൽ അ​​ല​​വ​​ൻ​​സു​​ക​​ൾ, വീ​​ടു​​പ​​ണി​​യു​​ന്ന​​തി​​ന് എ​​ടു​​ത്ത വാ​​യ്പ​​യു​​ടെ പ​​ലി​​ശ, ഹൗ​​സ് പ്രോ​​പ്പ​​ർ​​ട്ടി​​യു​​ടെ പ​​ലി​​ശ​​യ്ക്കു​​ള്ള സെ​​റ്റോ​​ഫ്, ന​​ഷ്ട​​ത്തി​​ന്‍റെ കാ​​രി​​ഫോ​​ർ​​വേ​​ഡ്, അ​​ധി​​ക​​മാ​​യി ല​​ഭി​​ക്കു​​ന്ന തേ​​യ്മാ​​ന കി​​ഴി​​വ്, ചാ​​പ്റ്റ​​ർ 6എ​​യി​​ൽ അ​​നു​​വ​​ദി​​ക്കു​​ന്ന 80 സി​​സി​​ഡി (2), 80 ജെ​​ജെ​​എ​എ എ​​ന്നി​​വ ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ കി​​ഴി​​വു​​ക​​ളും ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും.


പു​​തി​​യ സ്കീം ​​തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ന്

പു​​തി​​യ സ്കീം ​​തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നും സ്കീ​​മി​​ൽ​നി​​ന്നും ഒ​​ഴി​​വാ​​കു​​ന്ന​​തി​​നും നി​​കു​​തി​​ദാ​​യ​​ക​​ൻ ഫോം 10 ​​ഐ​ഇ ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. ബി​​സി​​ന​​സി​​ൽ​നി​​ന്നു വ​​രു​​മാ​​നം ഉ​​ള്ള​​വ​​ർ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​നു നി​​ജ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു നി​​ർ​​ദി​​ഷ്ട തീ​​യ​​തി​​ക​​ൾ​​ക്കു മു​​ന്പും ശ​​ന്പ​​ള​​ക്കാ​​ർ റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​നു മു​​ന്പും ആ​​ണ് ഫോം 10 ​​ഐ​ഇ​ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട​​ത്.

ശ​​ന്പ​​ള​​ക്കാ​​ർ റി​​ട്ടേ​​ണു​​ക​​ൾ ബി​​ലേ​​റ്റ​​ഡ് ആ​​യി ഫ​​യ​​ൽ ചെ​​യ്താ​​ലും അ​​തി​​നു​​മു​​ന്പാ​​യി ഈ ​​ഫോം ഫ​​യ​​ൽ ചെ​​യ്താ​​ൽ മ​​തി. എ​​ന്നാ​​ൽ ബി​​സി​​ന​സി​​ൽ​നി​​ന്നു വ​​രു​​മാ​​നം ഉ​​ള്ള​​വ​​ർ​​ക്ക് ഈ ​​ആ​​നു​​കൂ​​ല്യം ബാ​​ധ​​ക​​മ​​ല്ല.

ബി​​സി​​ന​​സി​​ൽ​നി​​ന്നു വ​​രു​​മാ​​നം ഉ​​ള്ള​​വ​​ർ​​ക്ക് ഒ​​രി​​ക്ക​​ൽ മാ​​ത്ര​​മേ ഈ ​​സ്കീം സ്വീ​​ക​​രി​​ക്കാ​​ൻ അ​​ർ​​ഹ​​ത​​യു​​ള്ളൂ. ഒ​​രി​​ക്ക​​ൽ സ്വീ​​ക​​രി​​ച്ച​​തി​​നു​​ശേ​​ഷം പി​​ന്നീ​​ട് പി​​ൻ​​വ​​ലി​​ക്കാ​​നും അ​​ർ​​ഹ​​ത ഉ​​ണ്ട്.
പ​​ക്ഷേ പി​​ൻ​​വ​​ലി​​ച്ചു​​ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നീ​​ട് ചേ​​രു​​ന്ന​​തി​​നു സാ​​ധി​​ക്കി​​ല്ല. എ​​ന്നാ​​ൽ, ശ​​ന്പ​​ള​​ക്കാ​​ർ​​ക്ക് ഈ ​​നി​​ബ​​ന്ധ​​ന ഇ​​ല്ല. അ​​വ​​ർ ഓ​​രോ വ​​ർ​​ഷ​​വും റി​​ട്ടേ​​ണ്‍ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​ന് മു​​ന്പ് ഈ ​​ഫോം ഫ​​യ​​ൽ ചെ​​യ്യേ​​ണ്ട​​താ​​ണ്.
ഫ​​യ​​ൽ ചെ​​യ്തി​​ല്ലെ​​ങ്കി​​ൽ പ​​ഴ​​യ സ്കീം ​​തെ​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​യി ക​​ണ​​ക്കാ​​ക്കി അ​​ത​​നു​​സ​​രി​​ച്ച് നി​​കു​​തി ക​​ണ​​ക്കാ​​ക്കു​​ന്ന​​തും ആ​​യി​​രി​​ക്കും.

ശ​​ന്പ​​ള​​ക്കാ​​ർ സ്രോ​​ത​​സി​​ൽ നി​​കു​​തി പി​​ടി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​രം​​ഭ​​ത്തി​​ൽ പു​​തി​​യ സ്കീ​​മി​​ൽ ചേ​​ർ​​ന്നാ​​ൽ പി​​ന്നീ​​ട് തൊ​​ഴി​​ലു​​ട​​മ​​യു​​ടെ പ​​ക്ക​​ൽ സ്കീ​​മി​​ൽ​നി​​ന്നു മാ​​റി എ​​ന്നു പ​​റ​​യാ​ൻ സാ​​ധി​​ക്കി​​ല്ല.

പ​​ക്ഷേ, ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​തി​​നു മു​​ന്പ് ഇ​​ഷ്ട​​പ്പെ​​ട്ട സ്ക്മീ​​ൽ ചേ​​ർ​​ന്ന് ഫോം 10 ​​ഐ​​ഇ ഫ​​യ​​ൽ ചെ​​യ്താ​​ൽ മ​​തി.

ടാ​​ക്സ് സേ​​വിം​​ഗ്സ് സ്കീ​​മു​​ക​​ളി​​ൽ നി​​ക്ഷേ​​പ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​വ​​രും ഹൗ​​സിം​​ഗ് ലോ​​ണി​​ലേ​​ക്ക് പ​​ലി​​ശ​​യും മു​​ത​​ലും അ​​ട​യ്​​ക്കു​​ന്ന​​വ​​രും വി​​ദ്യാ​​ഭ്യാ​​സ​ വാ​​യ്പ​​യു​​ടെ പ​​ലി​​ശ​​യ​​ട​​യ്ക്കു​​ന്ന​​വ​​രു​മൊ​ക്കെ പ​​ഴ​​യ സ്കീം ​​ആ​​ണോ ലാ​​ഭ​​ക​​രം എ​​ന്നു ക​​ണ​​ക്കു​​കൂ​​ട്ടി നോ​​ക്കി​​യ​​തി​​നു ശേ​​ഷം മാ​​ത്രം സ്കീം ​​തെ​ര​ഞ്ഞെ​ടു​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.