വ്യാജ ഡെയറി ഉത്പന്നങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാവിഭാഗം
വ്യാജ ഡെയറി ഉത്പന്നങ്ങളെ നിയന്ത്രിക്കാൻ  കേന്ദ്ര ഭക്ഷ്യസുരക്ഷാവിഭാഗം
Saturday, September 4, 2021 10:32 PM IST
മും​​​​​ബൈ: രാ​​​​ജ്യ​​​​ത്ത് വ്യാ​​​​ജ ഡെ​​​​യ​​​​റി ഉ​​​​ത്പ​​​​ന്ന​​​​ളു​​​​ടെ വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​നു ത​​​​​ട​​​​​യി​​​​​ടാ​​​​​​​​​​ൻ കേ​​​​​ന്ദ്ര​​​​​ ഭ​​​​​ക്ഷ്യസു​​​​​ര​​​​​ക്ഷാ വി​​​​​ഭാ​​​​​ഗം രം​​​​​ഗ​​​​​ത്ത്.

ഡെ​​​​​യ​​​​​റി ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ ലേ​​​​​ബ​​​​​ലി​​​​​ൽ പാ​​​​​ലി​​​​​ത​​​​​ര ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ വി​​​​​ൽക്കു​​​​​ന്ന​​​​​ത് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ ഫു​​​​​ഡ് സേ​​​​​ഫ്റ്റി ആ​​​​​ൻ​​​​​ഡ് സ്റ്റാ​​​​​ൻ​​​​​ഡാ​​​​​ർ​​​​​ഡ്സ് അ​​​​​ഥോ​​​​​റി​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ (എ​​​​​ഫ്എ​​​​​സ്എ​​​​​സ്എ​​​​​ഐ) ഇ-​​​​​കൊ​​​​​മേ​​​​​ഴ്സ് ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി.

സ​​​​​സ്യാ​​​​ധി​​​​​ഷ്‌ഠി​​​​​ത ആ​​​​​ഹാ​​​​​ര​​​​​വ​​​​​സ്തു​​​​​ക്ക​​​​​ളും ​മ​​​​​റ്റും പാ​​​​​ലു​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളാ​​​​​യി വി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത് രാ​​​​​ജ്യ​​​​​ത്ത് വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് ന​​​​​ട​​​​​പ​​​​​ടി.


നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യി ഡെയ​​​​​റി പ്രൊ​​​​​ഡ​​​​​ക്ട്സ് എ​​​​​ന്ന പേ​​​​​ര് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​ത് നീ​​​​​ക്കം ചെയ്യാൻ 15 ദി​​​​​വ​​​​​സ​​​​​മാ​​​​ണ് സാ​​​​​വ​​​​​കാ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു ശേ​​​​ഷ​​​​വും വി​​​​ല്പ​​​​ന​​​​ തു​​​​ട​​​​ർ​​​​ന്നാ​​​​ൽ നി​​​​യ​​​​മന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രും.​​​​

പാ​​​​​ലു​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളല്ലാത്തവ ഡെയ​​​​​റി ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളാ​​​​​യി വി​​​​ൽക്കു​​​​​ന്നു​​​​​ണ്ടോ എ​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ഭ​​​​​ക്ഷ്യസു​​​​​ര​​​​​ക്ഷാ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നും എ​​​​ഫ്എ​​​​​സ്എ​​​​​സ് എ​​​​​ഐ നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.