ഫാ​ക്ട് കാ​പ്രോ​ലാ​ക്‌ടം ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ചു
Tuesday, September 7, 2021 12:30 AM IST
ഏ​​​ലൂ​​​ർ: ഫാ​​​ക്ടി​​​ൽ കാ​​​പ്രോ​​​ലാ​​​ക്‌ടം ഉ​​​ത്പാ​​​ദ​​​നം ആ​​​രം​​​ഭി​​​ച്ചു. നൈ​​​ലോ​​​ൺ-6 ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​വാ​​​ണ് കാ​​​പ്രോ​​​ലാ​​​ക്‌ടം. ഇ​​​ന്ത്യ​​​യി​​​ൽ ഫാ​​​ക്ടും ജി​​​എ​​​സ്എ​​​ഫ്സി​​​യു​​​മാ​​​ണ് കാ​​​പ്രോ​​​ലാ​​​ക്‌ടം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. 50000 ട​​​ൺ കാ​​​പ്രോ​​​ലാക്‌ ടമാ​​​ണ് ഫാ​​​ക്ടി​​​ന്‍റെ വാ​​​ർ​​​ഷി​​​ക ഉ​​​ത്​​​പാദ​​​ന​​​ശേ​​​ഷി. ഇതു മു​​​ഴു​​​വ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ വി​​​ല്പ​​​ന ന​​​ട​​​ത്താൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​ണ് ഫാ​​​ക്ട്. കാ​​​പ്രോ​​​ലാ​​​ക്‌ടം ഉ​​​ത്പാ​​​ദ​​​ന​​​ത്തോ​​​ടു​​​കൂ​​​ടി ക​​​മ്പ​​​നി​​​യു​​​ടെ മൊ​​​ത്തം വി​​​റ്റു​​​വ​​​ര​​​വി​​​ൽ 700 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാണ് കന്പനി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.