വാഹനനിർമാണം: പ്രോത്സാഹനപദ്ധതിക്ക് കേന്ദ്രത്തിന്‍റെ അനുമതി
വാഹനനിർമാണം: പ്രോത്സാഹനപദ്ധതിക്ക് കേന്ദ്രത്തിന്‍റെ അനുമതി
Thursday, September 16, 2021 1:10 AM IST
ന്യൂ​ഡ​ൽ​ഹി: വാ​ഹ​നനി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്രോ​ത്സാ​ഹ​ന​പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി കേ​ന്ദ്രസ​ർ​ക്കാ​ർ. ഇ​ല​ക്‌ട്രിക്, ഹൈ​ഡ്ര​ജ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് 26,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ഓ​ട്ടോ​മൊ​ബൈ​ൽ വ്യ​വ​സാ​യ​ത്തി​നും ഡ്രോ​ണ്‍ വ്യ​വ​സാ​യ​ത്തി​നു​മാ​യി 26,058 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് വി​ഹി​ത​മു​ള്ള പി​എ​ൽ​ഐ പ​ദ്ധ​തി​ക്കാ​ണ് ഇ​ന്ന​ലെ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നൂ​ത​ന ഓ​ട്ടോ​മോ​ട്ടീ​വ് സാ​ങ്കേ​തി​ക​വി​ദ്യ വാ​ഹ​ന​ങ്ങ​ളെ​യും ഉ​ത്പന്ന​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് ഓ​ട്ടോ​മേ​ഖ​ല​യ്ക്കു​ള്ള പ​ദ്ധ​തി. നേ​രത്തേ മൊ​ത്തം 13 മേ​ഖ​ല​ക​ൾ​ക്കാ​യി 2021-22ലെ ​കേ​ന്ദ്രബ​ജ​റ്റി​ൽ ന​ട​ത്തി​യ 1.97 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പി​എ​ൽ​ഐ പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഓ​ട്ടോ​മൊ​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി, ഡ്രോ​ണ്‍ ഇ​ൻ​ഡ​സ്ട്രി എ​ന്നി​വ​യ്ക്കാ​യു​ള്ള പി​എ​ൽ​ഐ പ​ദ്ധ​തി.


അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 42,500 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പു​തി​യ നി​ക്ഷേ​പ​ത്തി​നും 2.3 ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഉ​ത്പാ​ദ​ന വ​ർ​ധനയ്ക്കും 7.5 ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലേ​ക്കും ന​യി​ക്കു​മെ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.