തെ​ല​ങ്കാ​ന​യി​ല്‍ കി​റ്റെ​ക്സിന്‍റെ ര​ണ്ടു പ​ദ്ധ​തി​കൾക്ക് കരാറായി
തെ​ല​ങ്കാ​ന​യി​ല്‍ കി​റ്റെ​ക്സിന്‍റെ ര​ണ്ടു പ​ദ്ധ​തി​കൾക്ക് കരാറായി
Friday, September 17, 2021 10:57 PM IST
കൊ​​​ച്ചി: തെ​​​ല​​​ങ്കാ​​​ന​​​യി​​​ല്‍ കി​​​റ്റെ​​​ക്‌​​​സ് ര​​​ണ്ടു വ​​​ന്‍​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ക​​​രാ​​​ര്‍ (എം​​​ഒ​​​യു) ഒ​​​പ്പി​​​ട്ടു. വാ​​​റ​​​ങ്ക​​​ലി​​​ലെ മെ​​​ഗാ ടെ​​​ക്സ്റ്റൈ​​​യി​​​ല്‍ പാ​​​ര്‍​ക്കി​​​ലെ​​​യും ഹൈ​​​ദ​​രാ​​​ബാ​​​ദി​​​ലെ ഇ​​​ന്‍​ഡസ്ട്രി​​​യ​​​ല്‍ പാ​​​ര്‍​ക്കി​​​ലെ​​​യും പ​​​ദ്ധ​​​തി​​ക​​ൾ​​ക്കാ​​ണ് ​ക​​​രാ​​​റാ​​യ​​ത്.

തെ​​​ല​​​ങ്കാ​​​ന സ​​​ര്‍​ക്കാ​​​രി​​​നു​​​വേ​​​ണ്ടി വ്യ​​​വ​​​സാ​​​യ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​യേ​​​ഷ് ര​​​ഞ്ജനും കി​​​റ്റെ​​​ക്സി​​​നു​​​വേ​​​ണ്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബും ക​​​രാ​​​റി​​​ല്‍ ഒ​​​പ്പി​​​ട്ടു.

ഹൈ​​​ദ​​രാ​​​ബാ​​​ദി​​​ല്‍ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി കെ.​​​ടി. രാ​​​മ​​​റാ​​​വു​​​വു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ഒ​​​പ്പി​​​ട​​​ല്‍. വ​​​ന്‍ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളാ​​​ണു തെ​​​ല​​​ങ്കാ​​​ന​​​യി​​​ല്‍ നി​​​ക്ഷേ​​​പ​​​ത്തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു കി​​​റ്റെക്‌​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.


ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍, നി​​​ക്ഷേ​​​പം, സ​​​ബ്സി​​​ഡി, തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള പാ​​​ക്കേ​​​ജി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളു​​ടെ ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ഇ​​​ന്നു​​ണ്ടാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.