വ്യവസായ അനുമതിക്കുള്ള ഏക ജാലക സംവിധാനം അവതരിപ്പിച്ചു
Wednesday, September 22, 2021 11:31 PM IST
മുംബൈ: രാജ്യത്ത് ബിസിനസ് സംരംഭങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ സർക്കാർ വിഭാഗങ്ങളുടെ അനുമതിക്കും അംഗീകാരത്തിനുമുള്ള ദേശീയ ഏകജാലക സംവിധാനം(എൻഎസ്ഡബ്ലുഎസ്) കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ചു.
ഇന്ത്യയുടെ ബിസിനസ് സൗഹാർദ അന്തരീക്ഷം ഇതിലൂടെ മെച്ചപ്പെടുമെന്നും കൂടുതൽ നിക്ഷേപമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംവിധാനത്തിൽ 18 കേന്ദ്ര സർക്കാർ വിഭാഗങ്ങളുടെയും 9 സംസ്ഥാനങ്ങളുടെയും അനുമതിയുണ്ട്. ഡിസംബറോടെ കൂടുതൽ സംസ്ഥാനങ്ങളുടെയും സർക്കാർ വിഭാഗങ്ങളുടെയും അനുമതി ലഭ്യമാകും. ഏതൊക്കെ അനുമതികളാണ് ആവശ്യമെന്നു സംരംഭകരെ ബോധവത്കരിക്കുന്നതിനുള്ള സംവിധാനവും ഇതിൽ ലഭ്യമാണ്.