ഏഴു ടെക്സ്റ്റൈൽ പാർക്കുകൾകൂടി
ഏഴു ടെക്സ്റ്റൈൽ  പാർക്കുകൾകൂടി
Wednesday, October 6, 2021 10:56 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​ഴു പു​തി​യ ടെ​ക്സ്റ്റൈ​ൽ പാ​ർ​ക്കു​ക​ൾ തു​ട​ങ്ങാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന നി​ക്ഷേ​പ​സൗ​ഹൃ​ദ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കു​ക​ൾ അ​നു​വ​ദി​ക്കും. 4,445 കോ​ടി രൂ​പ ചെ​ല​വി​ൽ അ​ഞ്ചുവ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കും.

ഏ​ഴു ല​ക്ഷം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ നേ​രി​ട്ടും 14 ല​ക്ഷം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ പ​രോ​ക്ഷ​മാ​യും സൃ​ഷ്ടി​ക്ക​പ്പെ​ടും. നി​ല​വി​ൽ ടെ​ക്സ്റ്റൈ​ൽ പാ​ർ​ക്കി​ന് താ​ത്പ​ര്യം അ​റി​യി​ച്ച സം​സ്ഥാ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ കേ​ര​ള​മി​ല്ല.


റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് 78 ദി​വ​സ​ത്തെ വേ​ത​നം ബോ​ണ​സാ​യി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. നോ​ണ്‍ ഗ​സ​റ്റ​ഡ് ത​സ്തി​ക​യി​ലു​ള്ള 11.56 ല​ക്ഷം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും. 2,081.68 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ക.

ത​മി​ഴ്നാ​ട്, പ​ഞ്ചാ​ബ്, ഒ​ഡീ​ഷ, ആ​ന്ധ്ര, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ആ​സാം, ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ടെ​ക്സ്റ്റൈ​ൽ പാ​ർ​ക്കു​ക​ൾ തു​ട​ങ്ങാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.