ടി​സി​എ​സി​ന് 9624 കോ​ടി രൂ​പ അ​റ്റാ​ദാ​യം
ടി​സി​എ​സി​ന്   9624 കോ​ടി രൂ​പ അ​റ്റാ​ദാ​യം
Friday, October 8, 2021 11:15 PM IST
മും​​​​ബൈ:​​ രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഐ​​​ടി സ​​​​ർ​​​​വീ​​​​സ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ടാ​​​​റ്റ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി സ​​​​ർ​​​​വീ​​​​സ് (ടി​​​സി​​​എ​​​സ്) സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ര​​​​ണ്ടാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 9624 കോ​​​​ടി രൂ​​​​പ അ​​​​റ്റാ​​​​ദാ​​​​യം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ച് അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ൽ 29 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​ധ​​​ന​​​യാ​​​​ണു​​​​ള്ള​​​​ത്. 7475 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ൻ വ​​​​ർ​​​​ഷം ഇ​​​​തേ ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം.​


ക​​​​ന്പ​​​​നി​​​​യു​​​​ടെ മൊ​​​​ത്ത വ​​​​രു​​​​മാ​​​​ന​​​​വും മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തേ അ​​​​പേ​​​​ക്ഷി്ച്ച് 16.8 ശ​​​​ത​​​​മാ​​​​ന​​​​മു​​​​യ​​​​ർ​​​​ന്ന് 46,867 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ഓ​​​​ഹ​​​​രി​​​​ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് ഓ​​ഹ​​രി​​യൊ​​​​ന്നി​​​​ന് ഏ​​​​ഴ് രൂ​​​​പ വീ​​​​തം ഇ​​​​ട​​​​ക്കാ​​​​ല ലാ​​​​ഭ​​​​വി​​​​ഹി​​​​തം ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യ​​​​താ​​​​യി ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.