വാക്ക് മോർ റെസ്റ്റ്ലെസ്’ വാക്കറുവിന്റെ മാർക്കറ്റിംഗ് പ്രചാരണം തുടങ്ങി
Monday, October 11, 2021 11:18 PM IST
കോഴിക്കോട്: ഉപഭോക്തൃബന്ധം സുശക്തമാക്കാൻ ഉത്സവകാലത്ത് പ്രമുഖ ഫാഷൻ ഫുട്വെയർ ബ്രാൻഡായ വാക്കറു ‘കൂടുതൽ നടക്കൂ, ചലിച്ചുകൊണ്ടേയിരിക്കൂ (വാക്ക് മോർ റെസ്റ്റ്ലെസ്)’ എന്ന ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് പ്രചാരണം തുടങ്ങി.
ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അഭിനയിക്കുന്ന ആറു ചലച്ചിത്രങ്ങൾ 12 മുതൽ വാക്കറു റിലീസ് ചെയ്യും. ഈ പ്രചാരണ പരമ്പരയിൽ ആമിർ ഖാൻ ആറു വ്യത്യസ്ത വ്യക്തിത്വപ്രതിച്ഛായകളിൽ പ്രേക്ഷകർക്കു മുമ്പിലെത്തും.
ഉപയോക്താക്കൾക്കു വാക്കറു വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന ചോയ്സുകൾ നർമം ഉപയോഗിച്ച് പ്രദർശിപ്പിക്കുകയാണ് ഇതിന്റെ ആശയമെന്ന് വാക്കറു ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി.കെ.സി. നൗഷാദ് പറഞ്ഞു.