ലുലു ഹൈപ്പർമാർക്കറ്റ് ബംഗളൂരുവിൽ തുറന്നു
ലുലു ഹൈപ്പർമാർക്കറ്റ്  ബംഗളൂരുവിൽ തുറന്നു
Monday, October 11, 2021 11:18 PM IST
ബം​ഗ​ളൂ​രു: ലു​ലു ഗ്രൂ​പ്പി​ന്‍റെ ഇ​ന്ത്യ​യി​ലെ മൂ​ന്നാ​മ​ത്തെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബം​ഗ​ളൂ​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന എ​സ്. എം. ​കൃ​ഷ്ണ​യാ​ണ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ക​ർ​ണാ​ട​ക മു​ൻ​മ​ന്ത്രി ഡി. ​ശി​വ​കു​മാ​ർ, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി, എ​ക്സി​ക്യൂ​ട്ടി ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്റ​ഫ​ലി, ലു​ലു ഇ​ന്ത്യ ഡ​യ​റ​ക്ട​ർ എ.​വി. ആ​ന​ന്ദ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബം​ഗ​ളൂ​രു രാ​ജാ​ജി ന​ഗ​റി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഗ്ലോ​ബ​ൽ മാ​ളി​ലാ​ണ് ര​ണ്ടു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഗാ​ർ​ഡ​ൻ സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ബം​ഗ​ളൂ​രുവി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കാ​നാ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു.


അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ഷോ​പിം​ഗ് അ​നു​ഭ​വം ബം​ഗ​ളൂ​രുവി​ലെ ജ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​യി​രി​ക്കു​ക​യാ​ണ്. നേ​രി​ട്ടും അ​ല്ലാ​തെ​യും ഏ​ക​ദേ​ശം അ​യ്യാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​കും.

ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ത്ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും യൂ​സ​ഫ​ലി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തെ ലു​ലു മാ​ൾ ഈ ​വ​ർ​ഷാ​വ​സാ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും യൂ​സ​ഫ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.