വി​ല​ക്ക​യ​റ്റം 4.35 %
വി​ല​ക്ക​യ​റ്റം  4.35 %
Wednesday, October 13, 2021 1:44 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ ചി​​​​ല്ല​​​​റ​​​​വി​​​​ല​​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ൽ മു​​​​ൻ മാ​​​​സ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് നേ​​​​രി​​​​യ ശ​​​​മ​​​​നം. സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ഉ​​​​പ​​​​ഭോ​​​​ക്തൃ വി​​​​ല സൂ​​​​ചി​​​​ക (സി​​​പി​​​ഐ)​​​അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള ചി​​​​ല്ല​​​​റ​ വി​​​​ല​​​​ക്ക​​​​യ​​​​റ്റം 4.35 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി.

ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ഇ​​​​ത് 7.27 ശ​​​​ത​​​​മാ​​​​ന​​​​മാ​​​യി​​​രു​​​ന്നു. ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടു മാ​​​​സ​​​​ത്തി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ വി​​​​ല​​​​ക്ക​​​​യ​​​​റ്റ നി​​​​ല​​​​യാ​​​​ണി​​​​ത്. ആ​​​​ർ​​​​ബി​​​​എ​​​​യെു​​​​ടെ അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ പ​​​​രി​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ ( ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം- ആ​​​​റു ശ​​​​ത​​​​മാ​​​​നം) വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​നി​​​​ല വ​​​​രു​​​​ന്ന​​​തു തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം മാ​​​​സ​​​​മാ​​​​ണ്.​


ഭ​​​​ക്ഷ്യ വ​​​​സ്തു​​​​ക്ക​​​​ളു​​​ടെ വി​​​ല വ​​​ർ​​​ധ​​​ന​​​യി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വാ​​​ണു വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ൽ നേ​​​​രി​​​​യ ശ​​​​മ​​​​ന​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. ദേ​​​​ശീ​​​​യ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ ഭ​​​​ക്ഷ്യ വി​​​​ല​​​​ക്ക​​​​യ​​​​റ്റം 0.68 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്.

ഓ​​​​ഗ​​​​സ്റ്റി​​​​ൽ ഇ​​​​ത് 3.11 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തെ ചി​​​​ല്ല​​​​റ വി​​​​ല​​​​ക്ക​​​​യ​​​​റ്റം കു​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​ന്നു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ആ​​​​ർ​​​​ബി​​​​ഐ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി കാ​​​​ന്ത ദാ​​​​സ് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

ഈ ​​​​വ​​​​ർ​​​​ഷം ഓ​​​​ഗ​​​​സ്റ്റി​​​​ൽ 5.3 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.