ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കു​റ​ച്ചു
ഭ​ക്ഷ്യ എ​ണ്ണ​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കു​റ​ച്ചു
Thursday, October 14, 2021 12:07 AM IST
മും​​​ബൈ: വി​​​വി​​​ധ ത​​​രം ഭ​​​​ക്ഷ്യ എ​​​​ണ്ണ​​​​ക​​​ളു​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്കം കു​​​​റ​​​​ച്ച് കേ​​​​ന്ദ്ര​​ സ​​​​ർ​​​​ക്കാ​​​​ർ. രാ​​​​ജ്യ​​​​ത്ത് ഇ​​​വ​​​യു​​​ടെ വി​​​​ല കു​​​​ത്ത​​​​നെ കൂ​​​​ടി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി. അ​​​​സം​​​​സ്കൃ​​​​ത പാം ​​​​ഓ​​​​യി​​​​ലി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്കം 8.25 ശ​​​​ത​​​​മാ​​​​ന​​​​മാ​​​യാ​​​ണു കു​​​റ​​​ച്ച​​​ത്.

അ​​​സം​​​സ്കൃ​​​ത സോ​​​​യാ ബീ​​​​ൻ എ​​​​ണ്ണ, അ​​​​സം​​​​സ്കൃ​​​​ത സ​​​​ണ്‍​ഫ്ല​​​​വ​​​​ർ എ​​​​ണ്ണ എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്കം 5.5 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ക്കി. റി​​​​ഫൈ​​​​ൻ​​​​ഡ് പാം ​​​​ഓ​​​​യി​​​​ൽ, റി​​​​ഫൈ​​​​ൻ​​​​ഡ് സോ​​​​യാ​​​ബീ​​​ൻ എ​​​​ണ്ണ, റി​​​​ഫൈ​​​​ൻ​​​​ഡ് സ​​​​ണ്‍​ഫ്ല​​​​വ​​​​ർ ഓ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്കം 32.5 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നു 17.5 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും കു​​​​റ​​​​ച്ചു.

ഇ​​​​തി​​​​നു പു​​​​റ​​​​മേ ഏ​​​​താ​​​​നും എ​​​​ണ്ണ​​​​ക​​​​ളു​​​​ടെ കാ​​​​ർ​​​​ഷി​​​​ക സെ​​​​സി​​​ലും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ കു​​​റ​​​വ് വ​​​രു​​​ത്തി.​ ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​​സം​​​​സ്കൃ​​​​ത പാം ​​​​ഓ​​​​യി​​​​ലി​​​​ന്‍റെ സെ​​​​സ് 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 7.5 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും അ​​​​സം​​​​സ്കൃ​​​​ത സോ​​​​യ​​​ബീ​​​ൻ എ​​​​ണ്ണ, അ​​​​സം​​​​സ്കൃ​​​​ത സ​​​​ണ്‍​ഫ്ല​​​​വ​​​​ർ എ​​​​ണ്ണ എ​​​​ന്നി​​​​വ​​​​യു​​​​ടെ സെ​​​​സ് 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​ന​​​​മായും കു​​​റ​​​ഞ്ഞു.


ഇ​​​ന്നു​​​മു​​​ത​​​ൽ 2022 മാ​​​ർ​​​ച്ച് 31വ​​​രെ പു​​​തു​​​ക്കി​​​യ നി​​​ര​​​ക്കു​​​ക​​​ൾ ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര പ​​​രോ​​​ക്ഷ നി​​​കു​​​തി ബോ​​​ർ​​​ഡ് (സി​​​ബി​​​ഐ​​​സി) അ​​​റി​​​യി​​​ച്ചു.

അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വി​​​​ല​​​​യി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​വി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ളാ​​​യി രാ​​​​ജ്യ​​​​ത്തെ ഭ​​​​ക്ഷ്യ എ​​​​ണ്ണ​​​​ക​​​​ളു​​​​ടെ വി​​​​ല​​​​ക്ക​​​​യ​​​​റ്റം രൂ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഉ​​​​പ​​​​ഭോ​​​​ക്തൃ വി​​​​ല സൂ​​​​ചി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള ഭ​​​​ക്ഷ്യ വി​​​​ല​​​​ക്ക​​​​യ​​​​റ്റം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​തേ മാ​​​​സ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 34.19 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.​​​​

ഇ​​​​റ​​​​ക്കു​​​​മ​​​​തി ചു​​​​ങ്കം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ദീ​​​​പാ​​​​വ​​​​ലി​​​​ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​ശേ​​​​ഷ ദി​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​മാ​​​​ണി​​​​ച്ചു​​​​ള​​​​ള വി​​​​ല​​​​ക്ക​​​​യ​​​​റ്റം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ.

എ​​​​ണ്ണ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യു​​​​ടെ മൂ​​​​ന്നി​​​​ൽ ര​​​​ണ്ടു ഭാ​​​​ഗ​​​​വും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​ണു നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.